സി.പി.എമ്മിന് ചോരക്കൊതി -രമേശ് ചെന്നിത്തല
text_fieldsെകാച്ചി: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സി.പി.എം നടപടി തികഞ്ഞ കാടത്തമാ ണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്രമ രാഷ്ട്രീയത്തിൽനിന്ന് സി.പി.എം പിന്തിരിയിെല്ലന്നതിെൻറ തെ ളിവാണിത്.
നിരപരാധികളുടെ ചോര എത്ര ചീന്തിയാലും സി.പി.എമ്മിന് മതിയാകില്ല. ഷുഹൈബിെൻറ അരുംകൊല കഴിഞ്ഞ് ഒരു വര്‍ഷം തികയുമ്പോഴാണ് കൃപേഷ്, ശരത് എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം വകവരുത്തിയത്. സി.പി.എം ഭീകരസംഘടനയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
എതിര് ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന സി.പി.എമ്മിെൻറ ജനാധിപത്യ വിരുദ്ധതക്കും ഫാഷിസത്തിനും കേരളത്തിലെ ജനങ്ങള്‍ തക്കതായ മറുപടി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് കാസര്‍കോട് എത്തുമെന്നും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.