Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി​ദ്യാ​ർ​ഥി​ക​ൾ​ക്ക്...

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​സ്വാ​​ദ​ന കു​റി​പ്പെ​ഴു​താ​ൻ നിർദേശിച്ച സിനിമയിൽ ര​ക്ത​മൊ​ഴു​കു​ന്ന രം​ഗ​ങ്ങ​ൾ; വിവാദം

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​സ്വാ​​ദ​ന കു​റി​പ്പെ​ഴു​താ​ൻ നിർദേശിച്ച സിനിമയിൽ ര​ക്ത​മൊ​ഴു​കു​ന്ന രം​ഗ​ങ്ങ​ൾ; വിവാദം
cancel

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര ആ​സ്വാ​ദ​ന ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്​ ആ​സ്വാ​​ദ​ന കു​റി​പ്പെ​ഴു​താ​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​ർ​ദേ​ശി​ച്ച ഹ്ര​സ്വ​ചി​ത്ര​ത്തെ​ച്ചൊ​ല്ലി വി​വാ​ദം.

1968ല്‍ ​ഇ​റ​ങ്ങി​യ 'ദി ​ബി​ഗ് ഷേ​വ്’ എ​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​ണ് ന​ല്‍കി​യ​ത്. എ​ന്നാ​ൽ കു​ട്ടി​ക​ൾ​ക്ക്​ ആ​സ്വാ​ദ​ന​ത്തി​ന്​ ന​ൽ​കാ​വു​ന്ന​ത​ല്ല ചി​ത്ര​മെ​ന്നും ഭീ​തി​ദ​മാ​യ​തും ര​ക്ത​മൊ​ഴു​കു​ന്ന രം​ഗ​ങ്ങ​ളും ഇ​തി​ലു​​​ണ്ടെ​ന്നു​മു​ള്ള പ​രാ​തി​യാ​ണ്​ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ ഉ​യ​ർ​ന്ന​ത്. ​


ഇ​തോ​ടെ ചി​ത്രം പി​ൻ​വ​ലി​ക്കാ​ൻ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​ൻ പ്രേം​കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി. പ​രാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ ഇ​ട​പെ​ട്ട​താ​യി പ്രേം​കു​മാ​ർ പ​റ​ഞ്ഞു. ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി മേ​യി​ലാ​ണ് അ​ക്കാ​ദ​മി ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് കു​ട്ടി​ക​ളോ​ട് ആ​സ്വാ​ദ​ന​ക്കു​റി​പ്പെ​ഴു​താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

വി​വാ​ദ ഹ്ര​സ്വ​ചി​ത്ര​ത്തി​ന് പ​ക​രം ആ​സ്വാ​ദ​ന​ക്കു​റി​പ്പ് എ​ഴു​താ​ൻ പു​തി​യ ചി​ത്രം ന​ൽ​കി​യ​താ​യി അ​ക്കാ​ദ​മി അ​റി​യി​ച്ചു. ഫ്ര​ഞ്ച് സം​വി​ധാ​യ​ക​ൻ ആ​ൽ​ബ​ർ​ട്ട് ല​മോ​റി​സി​ന്റെ ‘ദ ​റെ​ഡ് ബ​ലൂ​ൺ’ ലെ ​ദൃ​ശ്യ​ങ്ങ​ളാ​ണ് പു​തു​താ​യി ന​ൽ​കി​യ​ത്. ദൃ​ശ്യ​ങ്ങ​ൾ അ​ക്കാ​ദ​മി​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala State Chalachitra Academy
News Summary - Bloody scenes in a film suggested for students to write review
Next Story