കേരളത്തിലും ബ്ലൂവെയ്ൽ ആത്മഹത്യയെന്ന് സംശയം
text_fieldsതിരുവനന്തപുരം: ലോകത്ത് നിരവധി പേരുടെ ജീവനെടുത്ത ബ്ലൂവെയ്ല്‍ ചലഞ്ച് ഗെയിമിന് ഇരയായി കേരളത്തിലും കൗമാരക്കാരൻ ആത്മഹത്യ ചെയ്തുവെന്ന് സൂചന. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ മനോജിെൻറ ആത്മഹത്യയാണ് ബ്ലൂവെയ്ല്‍ ഗെയിമിനെ തുടർന്നാണെന്ന് വീട്ടുകാർ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ജൂലൈ 26നാണ് പ്ലസ് വണ്‍ വിദ്യാർഥിയായ മനോജിനെ വീടിെൻറ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മനോജിെൻറ മരണം ബ്ലൂവെയ്ല്‍ ഗെയിമിെൻറ സ്വാധീനം മൂലമാണെന്നാണ് സംശയിക്കുന്നതായി മാതാപിതാക്കള്‍ പറയുന്നു. ബ്ലൂവെയ്ല്‍ ഗെയിം കളിക്കുന്നതായി മനോജ് തങ്ങളോട് പറഞ്ഞിരുന്നതായി മാതാപിതാക്കള്‍ പൊലീസിൽ അറിയിച്ചു. എന്നാല്‍, അതിനെ കുറിച്ച് കൂടുതുൽ അറിയില്ലായിരുന്നുവെന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ലെന്നും വ്യക്തമാക്കുന്നു.
കഴിഞ്ഞ നവംബര്‍ മുതല്‍ മനോജ് ബ്ലൂ വെയ്ല്‍ ഗെയിം കളിച്ചിരുന്നതായാണ് സംശയിക്കുന്നത്. ഈ കാലയളവില്‍ വലിയ മാറ്റങ്ങളാണ് കുട്ടിയില്‍ ഉണ്ടായെന്നും വീട്ടുകാരോട് അകന്ന മനോജ് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ആരംഭിച്ചതായും മാതാപിതാക്കൾ പറയുന്നു. ഒറ്റക്ക് കടല്‍ കാണാന്‍ പോവുകയും ദൂരസ്ഥലങ്ങളിലേക്ക് സഞ്ചരിക്കുക, നീന്തലറിയാതെ പുഴയില്‍ ചാടുക, രാത്രികളില്‍ സെമിത്തേരിയില്‍ പോയി ദൃശ്യം മൊബൈലില്‍ പകര്‍ത്തുക തുടങ്ങി സാഹസികമായ കാര്യങ്ങൾ മനോജ് ചെയ്തിരുന്നു.
ജൂലൈ 26ന് ആത്മഹത്യ ചെയ്യും മുമ്പ് മനോജ് ഫോണില്‍ നിന്ന് ഗെയിം ലിങ്ക് ഡിലീറ്റ് ചെയ്തിരുന്നുവെന്നാണ് സംശയിക്കുന്നത്. എന്നാല്‍, മനോജിെൻറ ആത്മഹത്യക്ക് പിന്നില്‍ ബ്ലൂവെയ്ല്‍ ചലഞ്ചാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.