‘ബ്ലൂവെയിൽ ഗെയിമി’നെതിരെ ഡി.ജി.പിയുടെ മുന്നറിയിപ്പ്
text_fieldsതിരുവനന്തപുരം: ബ്ലൂവെയിൽ പോലെ അപകടകരമായ ഗെയിമുകൾക്ക് കുട്ടികളും കൗമാരപ്രായക്കാരും അടിപ്പെടാതെ ശ്രദ്ധിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ.
കൗമാരക്കാരെയും കുട്ടികളെയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കമ്പ്യൂട്ടർ ഗെയിമുകൾ. ഇൻറർനെറ്റ് അധിഷ്ഠിത ഗെയിമാണ് ബ്ലൂവെയിൽ. 50 ഘട്ടങ്ങളിലൂടെയാണ് ഈ ഗെയിം കടന്നുപോകുന്നത്. കളിക്കാരൻ ഓരോ ഘട്ടത്തിലും ഗെയിം അഡ്മിനിസ്േട്രറ്ററുടെ നിയന്ത്രണത്തിലായിരിക്കും. ഗെയിം അഡ്മിനിസ്േട്രറ്റർ ഓരോ ഘട്ടത്തിലും നൽകുന്ന നിർദേശപ്രകാരം കളിക്കാരൻ ഓരോ കാര്യം ചെയ്യാൻ നിർബന്ധിതനാകുന്നു.
പുലർച്ച ഉണരുക, ഭയപ്പെടുത്തുന്ന സിനിമകൾ ഒറ്റക്കിരുന്ന് കാണുക, െക്രയിനിൻ കയറുക, കൈകളിൽ മുറിവുണ്ടാക്കുക, കാലിൽ സൂചി കുത്തിക്കയറ്റുക എന്നിങ്ങനെ തുടങ്ങി 50ാമത്തെ ഘട്ടത്തിൽ കളിക്കാരനെ ആത്മഹത്യക്ക് േപ്രരിപ്പിക്കുകയും ചെയ്യുന്നു.
14 നും 18 നും ഇടയിലുള്ള കുട്ടികളാണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ടിട്ടുള്ളത്. മാതാപിതാക്കൾ ഇത്തരത്തിലുള്ള ഗെയിമുകളെക്കുറിച്ച് മനസ്സിലാക്കുകയും കുട്ടികളുടെ കമ്പ്യൂട്ടറുകൾ, സ്മാർട്ട്ഫോണുകൾ എന്നിവയിൽ ഇവ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ നീക്കം ചെയ്യുകയും വേണം. ബ്ലൂവെയിൽ ഗെയിം ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് ഹൈടെക് സെല്ലുമായി ബന്ധപ്പെട്ടാൽ കൗൺസലിങ് ലഭ്യമാക്കാമെന്നും പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.