Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പെ​ട്രോൾ വില വർധനവ്...

'പെ​ട്രോൾ വില വർധനവ് തടയുക'; കേ​ന്ദ്രസർക്കാറിനെതിരെ നാളെ ബി.എം.എസ്​ ധർണ നടത്തും

text_fields
bookmark_border
bms
cancel
camera_alt

പ്രതീകാത്മക ചിത്രം

കോഴിക്കോട്​: കേ​ന്ദ്ര, സംസ്​ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സംഘപരിവാർ തൊഴിലാളി സംഘടനയായ ഭാരതീയ മസ്​ദൂർ സംഘം (ബി.എം.എസ്​) നടത്തുന്ന ദേശീയ​ പ്രക്ഷോഭത്തി​ന്‍റെ ഭാഗമായി ജില്ലയി​ലെ 20 കേന്ദ്രങ്ങളിൽ ഇന്ന്​ പ്രതിഷേധ ധർണ നടത്തും. ബി.എം.എസ്​ സംസ്​ഥാന ഉപാധ്യക്ഷൻ എം.പി രാജീവൻ ഉദ്​ഘാടനം ചെയ്യും. പെരുവയൽ മേഖലയിൽ ജില്ല പ്രസിഡണ്ട്​ പി. ശശിധരനും കുറ്റ്യാടി മേഖലയിൽ ജില്ല ​െസക്രട്ടറി ടി.എം ​പ്രശാന്തും ഉദ്​ഘാടനം ​െചയ്യുമെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

അവശ്യ വസ്​തുക്കളുടെയും പെ​ട്രോളിയം ഉത്​പന്നങ്ങളുടെയും വില വർധനവ്​ തടയുക, പെ​ട്രോളിയം ഉത്​പന്നങ്ങൾ ജി.എസ്​.ടിയിൽ ഉൾപ്പെടുത്തുക, ദിവസേനയുള്ള വർധനവ്​ പിൻവലിക്കുക, കോവിഡ്​ കാരണം തൊഴിൽ നഷ്​ടപ്പെട്ടവർക്ക്​ സംസ്​ഥാനതലത്തിൽ സാമ്പത്തിക പാക്കേജ്​ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ ധർണ. വാർത്തസ മ്മേളനത്തിൽ പി. ശശിധരൻ, ടി.എം പ്ര​ശാന്ത്​, ​െക. സുരേഷ്​ കുമാർ തുടങ്ങിയവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel priceBMS Strike
News Summary - bms national protest
Next Story