ഹാർവാഡ് ബുദ്ധിജീവികൾ രാജ്യത്തെ വഴിതെറ്റിക്കുന്നു –ബി.എം.എസ്
text_fieldsതൃശൂർ: പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനക്കും സ്വകാര്യവത്കരണത്തിനുമെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആർ.എസ്.എസിെൻറ തൊഴിലാളി സംഘടനയായ ബി.എം.എസ്. നവംബ ർ 15ന് ഡൽഹിയിൽ ‘പൊതുമേഖലയെ സംരക്ഷിക്കുക’യെന്ന മുദ്രാവാക്യവുമായി കൺവെൻഷൻ നടത ്തും. ജനുവരിയിൽ ഡൽഹി കേന്ദ്രീകരിച്ച് ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് നടത്തുന്ന പ്ര ക്ഷോഭത്തിന് കൺവെൻഷൻ രൂപം നൽകും.
തിങ്കളാഴ്ച ഡൽഹിയിൽ ചേർന്ന ഏകോപന സമിതി യോഗമാണ് കൺവെൻഷൻ തീരുമാനിച്ചതെന്ന് ബി.എം.എസ് അഖിലേന്ത്യ പ്രസിഡൻറ് അഡ്വ. സജി നാരായണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഏഴ് പൊതുമേഖല സ്ഥാപന സംഘടനകളുടെ പ്രതിനിധികളും 220 പൊതുേമഖല സ്ഥാപന പ്രതിനിധികളും കൺവെൻഷനിൽ പങ്കെടുക്കും. ഇതര സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം ഉൾപ്പെടെ കൺവെൻഷൻ തീരുമാനിക്കും.
ഹാർവാഡ് സർവകലാശാലയിൽനിന്നുള്ള ബുദ്ധിജീവികൾ ഇന്ത്യയുടെ ചരിത്രവും പരിസ്ഥിതിയും ചരിത്രവും അറിയാതെ നടത്തുന്ന ഇടപെടലുകൾ രാജ്യത്തെ ദയനീയ സ്ഥിതിയിലേക്കാണ് നയിക്കുന്നതെന്ന് ഏകോപന സമിതി യോഗം അംഗീകരിച്ച പ്രമേയം വിലയിരുത്തിയതായി സജി നാരായണൻ പറഞ്ഞു. നീതി ആയോഗിെൻറ പ്രധാന ജോലി പൊതുമേഖല സ്ഥാപനങ്ങളുടെ ‘തന്ത്രപരമായ’വിൽപനയായി മാറി.
തെറ്റായ മാർഗനിർദേശമാണ് അവർ നൽകുന്നത്.
നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനത്തിൽ മുതൽ മുടക്കാനും വാങ്ങാനുമുള്ള ബുദ്ധിശൂന്യത ആരും കാണിക്കില്ല. എയർ ഇന്ത്യ നഷ്ടത്തിലായിരുന്ന കാലത്ത് ആരും വാങ്ങാൻ വന്നില്ല. ശ്രമകരമായ ഇടപെടലിലൂടെ അതിനെ ലാഭത്തിലാക്കിയപ്പോൾ ഏറ്റെടുക്കാൻ ആളെത്തി. ബി.എസ്.എൻ.എൽ ഉൾപ്പെടെ ഓരോ പൊതുമേഖല സ്ഥാപനത്തിെൻറയും തകർച്ചക്ക് പിന്നിൽ ഇത്തരം താൽപര്യമുണ്ട്.
2014ലെ പൊതുതെരഞ്ഞെടുപ്പു കാലത്ത് പൊതുമേഖലയുടെ ഓഹരി വിൽപന സംബന്ധിച്ച് താൻ നരേന്ദ്ര മോദിയോട് അഭിപ്രായം ചോദിച്ചപ്പോൾ ‘സ്വകാര്യവത്കരണമല്ല, പ്രഫഷനൽവത്കരണമാണ്’ ലക്ഷ്യമെന്നാണ് മറുപടി പറഞ്ഞത്. അതാണ് ബി.എം.എസും ആവശ്യപ്പെടുന്നത്. അതിനുവേണ്ടി വൈവിധ്യവത്കരണം ഉൾപ്പെടെ വേണ്ടിവന്നേക്കാം. എന്നാൽ, എല്ലാം വിൽക്കുകയും സ്വകാര്യവത്കരിക്കുകയും ചെയ്യുകയെന്ന രീതി അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.