വിമാനത്തില്‍ ബോംബ് ഭീഷണി:മലയാളികള്‍ക്കെതിരെ കേസ്
text_fields
ബംഗളൂരു: ബംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിലെ ബോംബ് ഭീഷണിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തിരുന്ന മലയാളി യുവാവിനും യുവതിക്കുമെതിരെ പൊലീസ് കേസെടുത്തു. തങ്ങളുടെ വിവാഹനിശ്ചയത്തിനത്തൊന്‍ വിമാനം കിട്ടില്ളെന്നതിനാലാണ് ഇതിന് മുതിര്‍ന്നതെന്ന് വെളിപ്പെടുത്തിയതിനാല്‍ ഇരുവരെയും ഇതേ വിമാനത്തില്‍ കൊച്ചിയിലേക്ക് പോകാന്‍ അനുവദിച്ച അധികൃതര്‍ ചടങ്ങിന് ശേഷം പൊലീസിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചു.തുടരന്വേഷണം ഇവരത്തെിയ ശേഷം നടക്കുമെന്ന് അസി. പൊലീസ് കമീഷണര്‍ എന്‍. ശിവകുമാര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി 8.45ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം രാത്രി 8.31നാണ് ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യാജ ഭീഷണിയാണെന്ന് ബോധ്യപ്പെട്ടു. വൈകിയത്തെിയ മാവേലിക്കര സ്വദേശി അര്‍ജുനെയും ചേര്‍ത്തല സ്വദേശിനി നേഹ വിശ്വനാഥിനെയും എയര്‍പോര്‍ട്ട് പൊലീസും സി.ഐ.എസ്.എഫും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്‍െറ ചുരുളഴിഞ്ഞത്. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ഭാഷാധ്യാപകരായി ജോലി ചെയ്തിരുന്ന ഇവര്‍ നേരത്തെ ബുക്ക് ചെയ്തിരുന്ന ടാക്സി വരാത്തതിനാല്‍ മറ്റൊരു വാഹനം പിടിച്ചാണ് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടത്.
എന്നാല്‍, ഗതാഗതക്കുരുക്കില്‍പെട്ട് വിമാനം ലഭിക്കില്ളെന്ന് ഉറപ്പായതോടെ അര്‍ജുന്‍ മാവേലിക്കരയിലെ ബന്ധുവിനോട് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വിളിച്ചുപറയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വിമാനം വൈകുമെന്നും അതില്‍ പോകാമെന്നുമായിരുന്നു കണക്കുകൂട്ടല്‍. മാവേലിക്കരക്ക് സമീപത്തെ താഴക്കരയിലെ ടെലിഫോണ്‍ ബൂത്തില്‍നിന്നാണ് ബോംബ് ഭീഷണിയത്തെിയതെന്ന് തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ബോധ്യമായി. കൊച്ചിയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ റഫീഖും വിമാനത്തിലുണ്ടായിരുന്നു. ഇദ്ദേഹം നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു യുവാവ് ബംഗളൂരുവിലേക്ക് ഫോണ്‍ ചെയ്തിരുന്നതായി ടെലിഫോണ്‍ ബൂത്ത് ഉടമ മൊഴി നല്‍കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.