മുഖ്യമന്ത്രിയെ ദൈവമായി ചിത്രീകരിച്ച ബോർഡ്; പാർട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം
text_fieldsവളാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ബോർഡ് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായി. രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനോടനുബന്ധിച്ച് വളാഞ്ചേരി വൈക്കത്തൂർ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന ബോർഡാണ് വിവാദമായത്.
എന്നാൽ, ഈ ബോർഡ് ക്ഷേത്ര പരിസരത്തുനിന്ന് മാറ്റിയിട്ട് കുറച്ച് ദിവസങ്ങളായി. ബോർഡുമായി പാർട്ടിക്കോ വർഗ ബഹുജന സംഘടനകൾക്കോ ബന്ധമില്ലെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി ഭാരവഹികൾ പറഞ്ഞു. ''ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിെൻറ ദൈവം'' ഇതാണ് ബോർഡിലുണ്ടായിരുന്ന വരികൾ. ആരാണ് സ്ഥാപിച്ചതെന്ന് സൂചിപ്പിക്കുന്ന തരത്തിൽ ഏതെങ്കിലും സംഘടനയുടെ പേരുകൾ ഇതിലുണ്ടായിരുന്നില്ല.
സി.പി.എം നേതാക്കളുടെയും മന്ത്രിമാരുടെയും ചിത്രങ്ങളും അവർ പറഞ്ഞതെന്നവകാശപ്പെട്ട് ചില വാചകങ്ങളുമായി അയ്യപ്പ വിശ്വാസികളുടെ പേരിൽ മറ്റൊരു ബോർഡും നേരത്തേ ഇവിടെ സ്ഥാപിച്ചിരുന്നു. ഇതും മാറ്റിയിരുന്നു. ഇതിന് സമീപത്തായാണ് മുഖ്യമന്ത്രിയുടെ ചിത്രത്തോട് കൂടി ബോർഡുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബോർഡിനെ പരിഹസിച്ച് ''രണ്ട് പ്രതിഷ്ഠയാണവിടെ, ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിെൻറ ദൈവം -പച്ചീരി വിഷ്ണു. രണ്ട് അന്നം തരുന്ന കേരളത്തിെൻറ ദൈവം -പച്ചരി വിജയൻ'' എന്ന് മുൻ എം.എൽ.എ വി.ടി. ബൽറാം ഫേസ് ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.