മുനമ്പം ബോട്ടപകടം: കാണാതായവര്‍ക്കായി തിരച്ചില്‍
text_fieldsകൊച്ചി: കപ്പലിടിച്ച് മത്സ്യബന്ധനബോട്ട്് തകര്‍ന്ന് കാണാതായ ഒമ്പതുപേർക്കായി നാവിക, തീരദേശ സേനകളുടെയും മത്സ്യത്തൊഴിലാളികളുടെയും സംയുക്ത തിരച്ചില്‍. ചൊവ്വാഴ്ച ഇരുട്ടുന്നതുവരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. ബുധനാഴ്ച പുലര്‍ച്ച തിരച്ചില്‍ പുനരാരംഭിക്കും. നാവികസേനയുടെ ഐ.എൻ.എസ് യമുന എന്ന കപ്പലും തീരദേശ സേനയുടെ ഒരു കപ്പലും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. നാവികസേനയുടെ രണ്ട് ഹെലികോപ്ടറുകളും ഒരു ഡോണിയർ വിമാനവും തീരദേശ സേനയുടെ ഒരു ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.
അപകടവിവരം പുറംലോകത്തെ അറിയിച്ച മത്സ്യത്തൊഴിലാളികളുടെ പ്രയത്നവും സേനകൾക്ക് തുണയായി. 40ഓളം മത്സ്യബന്ധന ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. അപകടം നടന്ന് രണ്ട് മണിക്കൂറിലേറെ കഴിഞ്ഞെത്തിയ മത്സ്യബന്ധന ബോട്ടാണ് അപകടം ആദ്യം അറിഞ്ഞതും വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതും.
പുറംകടലിലെ ബോട്ടപകടം: എട്ടു വർഷത്തിനിടെ 14 മരണം
കൊച്ചി: ചരക്കുകപ്പലുകൾ ബോട്ടിലിടിച്ച് അപകടവും ആളപായവും ഉണ്ടാകുന്നത് പുതിയ സംഭവമല്ല. വഴിതെറ്റിച്ചും നിയന്ത്രണവുമില്ലാതെ ഓടിയ വിദേശകപ്പലുകൾ പലകുറി ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അപകടത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ എട്ടുവർഷത്തിനിടെ കപ്പലുകളുടെ ദുരന്തപ്പാച്ചിലിൽ നഷ്ടമായത് 14 തൊഴിലാളികളുടെ ജീവനാണ്. ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചവരുടേതുൾപ്പെടെയാണിത്.
2012 ഫെബ്രുവരിയിൽ നീണ്ടകരയിൽ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചത് രണ്ട് മത്സ്യത്തൊഴിലാളികളായിരുന്നു. മാർച്ച് ഒന്നിന് വിദേശകപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ച് ആലപ്പുഴയിൽ അഞ്ചുപേർ മരിച്ചു. 2013 ഫെബ്രുവരിയിൽ കൊച്ചിയിൽനിന്നുപോയ ബോട്ടിൽ ഏഴിമലയിൽെവച്ച് ചരക്കുകപ്പൽ പാഞ്ഞുകയറി നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. 2014 മേയിൽ ആലപ്പുഴയിൽനിന്ന് 32 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. വിദേശ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചെങ്കിലും ആർക്കും പരിക്കേറ്റില്ല. ഏതാനും ദിവസങ്ങൾക്കിടെ നെയ്യാറ്റിൻകരക്ക് സമീപവും കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചു.
അപകടം ഉറക്കത്തിനിടെ; വിതുമ്പി എഡ്വിൻ
കൊച്ചി: ‘‘പുലർച്ച മൂന്നര ആയിട്ടുണ്ടാകും. എല്ലാവരും ബോട്ടിലെ അറക്കുള്ളിൽ നല്ല ഉറക്കത്തിലായിരുന്നു. ആ സമയത്ത് ഞാനാണ് ബോട്ട് ഓടിച്ചിരുന്നത്. പെെട്ടന്നാണ് എന്തോ പിന്നിലിടിക്കുന്ന ശബ്ദം കേട്ടത്. കപ്പലാണ് ഇടിച്ചതെന്ന് മനസ്സിലായപ്പോൾ ഉറക്കെ നിലവിളിച്ച് എല്ലാവരെയും വിളിച്ചുണർത്താൻ ശ്രമിച്ചു.എല്ലാവരും ഉണർന്നോയെന്ന് പോലും അറിയില്ല. അപ്പോഴേക്കും ബോട്ട് രണ്ടായി മുറിഞ്ഞ് വെള്ളത്തിനടിയിലേക്ക് പോയിരുന്നു’’- എഡ്വിൻ ഇതുപറയുമ്പോൾ തൊട്ടടുത്ത് നരേനുമുണ്ട്.
ഇരുവരുടെയും കണ്ണുകളിൽ ഭയത്തിെൻറ തിരമാലകൾ അലയടിക്കുന്നുണ്ടായിരുന്നു. മുനമ്പം ബോട്ടപകടത്തിൽനിന്ന് രക്ഷപ്പെട്ടവരാണ് കന്യാകുമാരി രാമൻതുറൈ സ്വദേശി എഡ്വിൻ (43), പശ്ചിമബംഗാൾ ഗണേഷ് പൂർ സ്വദേശി നരേൻ സർക്കാറും(20). എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരും അപകടത്തിെൻറ നടുക്കത്തിൽനിന്ന് മോചിതരായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.