ബോട്ട് അപകടം: മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ അടിയന്തരസഹായം
text_fieldsതിരുവന്തപുരം: കൊച്ചിയിൽ മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തര സഹായമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൊഴിൽ വകുപ്പിന് കീഴിലുള്ള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ നിന്നാണ് തുക അനുവദിക്കുക. സാധാരണ നിലയിൽ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കാണ് ആനുകൂല്യത്തിന് അർഹത. എന്നാൽ, ഈ ദാരുണ സംഭവത്തിൽ മരിച്ചവരുടെ കാര്യത്തിൽ പ്രത്യേക ഇളവ് നൽകി തുക ആശ്രിതർക്ക് അനുവദിക്കാൻ തൊഴിൽ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി.
സംഭവത്തെ കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തി നടപടിയെടുക്കാൻ പൊലീസിന് മുഖ്യമന്ത്രി നിർദേശം നൽകി. കടലിൽ പോകുന്ന മത്സ്യതൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തിൽ ജാഗ്രത പുലർത്താൻ കോസ്റ്റൽ പൊലീസ്, ഫിഷറീസ് വകുപ്പ് എന്നിവക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.