കപ്പൽ ബോട്ടിലിടച്ച സംഭവം: ക്യാപ്റ്റൻ കസ്റ്റഡിയിൽ
text_fieldsകൊച്ചി: മത്സ്യബന്ധന ബോട്ടിൽ ചരക്കുകപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ കപ്പലിെൻറ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ. അപകടത്തിന് കാരണമായ പാനമ ചരക്കുകപ്പൽ ആംബർ എൽ ക്യാപ്റ്റൻ ജോര്‍ജിയനാക്കിസ് അയോണിസ്, സെക്കൻഡ് ഓഫിസർ ഗാല്‍നോസ് അത്നാനോയസ്, സീമെൻ എന്നിവരെയാണ് കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ ഗ്രീക്ക് പൗരന്മാരാണ്. ജൂൺ 10ന് അർധ രാത്രിയാണ് പുറംകടലിൽ െവച്ച് കപ്പൽ മത്സ്യബന്ധന ബോട്ടിനെ ഇടിച്ചു തെറിപ്പിച്ചത്.
സംഭവം സംബന്ധിച്ച് മര്‍ക്കൻറയില്‍ മറൈന്‍ ഡിപ്പാര്‍ട്മെൻറ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പാനമ രജിസ്ട്രേഷനുള്ള ചരക്കുകപ്പലാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമാക്കിയിരുന്നു. സാഹചര്യത്തെളിവുകള്‍ക്ക് പുറമെ ശാസ്ത്രീയ പരിശോധനകളും നടത്തിയതിന് ശേഷമാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്. എം.എം.ഡി വിഭാഗം കപ്പലില്‍നിന്ന് പിടിച്ചെടുത്ത വൊയേജ് ഡേറ്റാ റെക്കോഡര്‍ (വി.ഡി.ആര്‍), ലോഗ് ബുക്ക്, നൈറ്റ് ഓര്‍ഡര്‍ ബുക്ക്, ബെല്‍ ബുക്ക്, ജി.പി.എസ് ചാര്‍ട്ട്, ജി.പി.എസ് ലോഗ് ബുക്ക്, നാവിഗേഷന്‍ ചാര്‍ട്ട് എന്നിവ പരിശോധിച്ചിരുന്നു.
ബോട്ടില്‍ ഇടിച്ചത് കപ്പല്‍തന്നെയെന്ന് തെളിയിക്കുന്ന വിവരങ്ങളും ലഭിച്ചു. കപ്പലില്‍നിന്ന് ലഭിച്ച പെയിൻറ് ഫോറന്‍സിക് പരിശോധനയില്‍ അപകടത്തിൽപെട്ട കാര്‍മല്‍ മാത ബോട്ടിേൻറതാണെന്നും തെളിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.