ആഴക്കടലിൽ വള്ളം മുങ്ങി; ഒരാളെ കാണാനില്ല
text_fieldsചാവക്കാട്: നിറയെ മത്സ്യവുമായി പോകുന്നതിനിടെ മുങ്ങിയ ഫൈബർ വള്ളത്തിൽനിന്ന് കാണാതായ തൊഴിലാളികളിൽ ഒരാളെ കണ്ടെത്താനായില്ല. കൂട്ടായി കോതപറമ്പ് യാറക്കടവത്ത് ഹുസൈനാരുടെ മകൻ സിദ്ദീഖിനെ (29)യാണ് കാണാതായത്. ഇയാളുടെ ഒപ്പം നീന്തി രക്ഷപ്പെടാൻ ശ്രമിച്ച താനൂർ ഏളാരൻ കടപ്പുറം ഏനിെൻറപുരക്കൽ ബഷീറിെൻറ മകൻ നാസറുദ്ദീനെ (22) നാട്ടുകാർ രക്ഷപ്പെടുത്തി. താനൂർ ചാപ്പപ്പടിയിലെ അൽജൗഹർ ലൈലാൻറ് വള്ളത്തിെൻറ കാരിയർ വള്ളമാണ് അപകടത്തിൽ പെട്ടത്.
ചൊവ്വാഴ്ച്ച പുലർച്ച വലിയ വള്ളക്കാർക്കൊപ്പം മത്സ്യ ബന്ധത്തിനു പോയ ഇവർ രണ്ട് പേരും വൈകുന്നേരം അഞ്ചോടെയാണ് അപകടത്തിൽ പെട്ടത്. കൂട്ടായി പണ്ടാഴിക്ക് പടിഞ്ഞാറ് 20ഓളം കിലോമീറ്റർ അകലെയാണ് വള്ളം മുങ്ങിയത്. വലിയ വള്ളത്തിലെ മത്സ്യം ഇവർ കയറിയ വള്ളത്തിൽ കയറ്റി താനൂരിലേക്കയച്ചതായിരുന്നു.
നിറയെ മത്സ്യം കയറ്റിയതിെൻറ ഭാരക്കൂടുതലാണ് വള്ളം മുങ്ങാൻ കാരണം. രക്ഷപ്പെടാൻ ഇരുവർക്കും കിട്ടിയത് കുടിവെള്ളം നിറച്ച കന്നാസുകളായിരുന്നു. രണ്ടു പേരേയും കാണാതായ വാർത്ത പരന്നതോടെ രാത്രി മുതൽ നാട്ടുകാരും ഫിഷറീസ്, റവന്യു, പൊലീസ് വിഭാഗത്തിെൻറ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ബുധനാഴ്ച രാവിലെ ഏഴോടെ നാസറുദ്ദീൻ മാത്രം നീന്തി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.