കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
text_fieldsകളമശ്ശേരി: കിൻഫ്ര ഹൈടെക് പാർക്കിലെ ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിച്ചിലിൽ മരിച്ച നാല് അന്തർ സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ നൂർ അമീൻ മണ്ഡൽ, ഘുഡൂസ് മണ്ഡൽ, ഫൈജൂല മണ്ഡൽ, നജേഷ് അലി എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 5.10, 5.35, 7.35 സമയങ്ങളിൽ മൂന്ന് വിമാനത്തിലായി മൃതദേഹങ്ങൾ കൊണ്ടുപോയി. ഇവർക്കൊപ്പം പണിയെടുത്തിരുന്ന മരിച്ചവരുടെ അടുത്ത ബന്ധുക്കൾ അനുഗമിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നിർമാണവുമായി ബന്ധപ്പെട്ട അനുമതിപത്രമടക്കമുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് തൊഴിൽ വകുപ്പ് പ്രഖ്യാപിച്ച അടിയന്തരസഹായം ഇവരുടെ കുടുംബങ്ങളെ കണ്ടെത്തി ഉടൻ നൽകുമെന്ന് ജില്ല ലേബർ ഓഫിസർ നവാസ് പറഞ്ഞു.
കുടിയേറ്റ തൊഴിലാളി ക്ഷേമനിധിയിൽനിന്നാണ് തുക നൽകുക. അതേസമയം, കമ്പനി അധികൃതരുടെ അനാസ്ഥ മൂലമുണ്ടായ അപകടത്തിൽ മരിക്കാനിടയായവർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര നഷ്ടപരിഹാര തുക കുറഞ്ഞുപോയതായ ആക്ഷേപം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.