സുഹൃത്തുക്കൾ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
text_fieldsചങ്ങരംകുളം (മലപ്പുറം): സുഹൃത്തുക്കൾ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ എടപ്പാൾ കിഴക്കേവളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദിെൻറ (25) മൃതദേഹം കിണറ്റിൽനിന്ന് കണ്ടെടുത്തു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് എടപ്പാൾ പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ, 14 കോൽ താഴ്ചയുള്ള കിണറ്റിൽനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടത്. 18 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കിട്ടിയ മൃതദേഹത്തിൽ ജീർണിച്ച് എല്ലുകൾ കാണുന്ന അവസ്ഥയിലായിരുന്നു. തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബുവിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളായ എടപ്പാൾ വട്ടംകുളം അധികാരത്തുപടി സുഭാഷ് (35), മേനോൻപറമ്പിൽ എബിൻ (27) എന്നിവരുടെ മൊഴിയനുസരിച്ചായിരുന്നു തിരച്ചിൽ.
പഞ്ചലോഹവിഗ്രഹം നൽകാമെന്ന് പറഞ്ഞ് പ്രതികൾ ഇർഷാദിൽനിന്ന് അഞ്ച് ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. ജൂൺ 11 രാത്രി ഒമ്പതിന് വിഗ്രഹം നൽകാമെന്ന് പറഞ്ഞ് കാറിൽ കൊണ്ടുപോയി വട്ടംകുളത്തെ വാടക വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പുലർച്ച മൂന്നോടെ കാറിൽ കൊണ്ടുവന്ന മൃതദേഹം പൂക്കരത്തറയിലെ കിണറ്റിൽ തള്ളിയെന്നാണ് മൊഴി.
ഞായറാഴ്ച ഉച്ചയോടെ മാലിന്യം കോരാൻ ചാവക്കാട്ടുനിന്ന് യന്ത്രമെത്തിച്ച് തിരച്ചിലിന് വേഗം കൂട്ടുകയായിരുന്നു. ഫോറൻസിക് വിഭാഗം ഡോ. ഗിരീഷ്, ശ്രുതി, സയൻറിഫിക് ഓഫിസർ ഡോ. ത്വയ്യിബ എന്നിവർ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. പ്രാഥമിക തെളിവെടുപ്പിനുശേഷം വൈകീട്ട് ആറോടെ മൃതദേഹം തൃശൂർ മുളങ്കുന്നത്തുകാവ് ആശുപത്രി മോർച്ചയിലേക്ക് മാറ്റി. ജില്ല പൊലീസ് മേധാവി യു. അബ്ദുല്കരീമിെൻറ മേല്‍നോട്ടത്തില്‍, തിരൂര്‍ ഡിവൈ.എസ്.പി കെ.എ. സുരേഷ്ബാബു, ബഷീര്‍ ചിറക്കല്‍, എസ്.െഎമാരായ വിജിത്ത്, ഹരിഹരസുനു, എ.എസ്.െഎമാരായ ശ്രീലേഷ്, സജീവ്, സി.പി.ഒമാരായ അരുണ്‍ ചോലക്കല്‍, ഡിവൈ.എസ്.പി സ്ക്വാഡ് അംഗങ്ങളായ രാജേഷ്, പ്രമോദ്, ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.