Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോട്ടിൽ വസ്ത്രം...

തോട്ടിൽ വസ്ത്രം അലക്കാൻ ഇറങ്ങി കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
തോട്ടിൽ വസ്ത്രം അലക്കാൻ ഇറങ്ങി കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
cancel

എരുമപ്പെട്ടി: തോട്ടിൽ വസ്ത്രം അലക്കാൻ ഇറങ്ങി കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കടങ്ങോട് മനപ്പടി താളത്തിൽ വീട്ടിൽ പരേതനായ വീരാൻകുട്ടിയുടെ മകൾ സീനത്ത് (43) ആണ് മരിച്ചത്.

മാനസികാസ്വാസ്ഥ്യമുള്ള സീനത്ത് അപസ്മാര രോഗികൂടിയാണ്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ തോട്ടിലേക്ക് വസ്ത്രങ്ങൾ കഴുകാൻ പോയതായിരുന്നു. ഇതിനിടെ അപസ്മാരം വന്ന് വീണതാകാമെന്നാണ് കരുതുന്നത്.

200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. എരുമപ്പെട്ടി പൊലീസ് നടപടികൾ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: നബീസ. സഹോദരൻ: അഷറഫ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drownedobit news
News Summary - body of missing woman found at erumapetty
Next Story