ഉത്തരഖണ്ഡില്‍ അപകടത്തിൽ മരിച്ച സൈനികന്‍റെ മൃതദേഹം സംസ്കരിച്ചു
text_fieldsമാവേലിക്കര: ഉത്തരഖണ്ഡിൽ ദുരിതാശ്വാസ പ്രവർത്തനത്തിന്‍റെ ഭാഗമായുള്ള റോഡ് നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ച സൈനികൻ ബി. ബിജുവിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴയിലെ വസതിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. വിമാനമാർഗം എത്തിച്ച മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രാവിലെ 9.15ന് ചേർത്തല തഹസിൽദർ കെ.ആർ. മനോജിന്‍റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
ആലപ്പുഴ ജില്ലയിൽ പ്രവേശിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ അതത് മേഖലകളിലെ തഹസിൽദാർമാർ മൃതദേഹം വഹിച്ച വാഹനത്തെ അനുഗമിച്ചു. ബിജു പഠിച്ച ചെട്ടികുളങ്ങര ഗവ. ഹൈസ്കൂളിൽ പൊതുദർശനത്തിനുവെച്ച ശേഷമാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. സംസ്ഥാന സർക്കാറിനുവേണ്ടി കലക്ടർ വി.ആർ. കൃഷ്ണതേജ അന്തിമോപചാരമർപ്പിച്ചു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എ.എം. ആരിഫ്, എം.എസ്. അരുൺകുമാർ എം.എൽ.എ, എ.ഡി.എം എസ്. സന്തോഷ്‌കുമാർ, മാവിലേക്കര തഹസിൽദാർ ഡി.സി. ദിലീപ് തുടങ്ങിയവർ ആദരാഞ്ജലിയർപ്പിക്കാൻ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.