കാണാതായ വയോധികന്റെ മൃതദേഹം ജീർണിച്ച നിലയിൽ
text_fieldsചെങ്ങന്നൂർ: കാണാതായ വയോധികനെ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെറിയനാട് പടിഞ്ഞാറ്റുംചേരി മുറിയിൽ തേനാലിൽ അംബികനാണ് (70) മരിച്ചത്. ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. അവിവാഹിതനാണ്. താമസസ്ഥലത്തുനിന്ന് 200 മീറ്റർ അകലെയുള്ള അത്തിമൺ ചേരി കരയിലെ പുരയിടത്തിലാണ് മൃതദേഹം കണ്ടത്.
കഴിഞ്ഞ 14ന് രാവിലെ 10ഓടെ അംബികൻ ചായ കുടിക്കാൻ കടയിലേക്ക് പോയെങ്കിലും തിരിെച്ചത്തിയില്ല. താമസിച്ചപ്പോൾ വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അംബികെൻറ അനന്തരവനായ വിജയൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രായാധിക്യത്താൽ ഓർമക്കുറവും ശാരീരിക അവശതകളുമുള്ള ആളാണെന്ന് ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടോടെ അത്തിമൺ ചേരിയിലെ പറമ്പിൽനിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടന്ന് പുരയിടത്തിെൻറ ഉടമ ഇറങ്ങി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
ഉടൻ പൊലീസിൽ വിവരം അറിയിച്ചു. ചെങ്ങന്നൂർ എസ്.ഐ എസ്.വി. ബിജുവിെൻറ നേതൃത്വത്തിെല സംഘം എത്തി നടപടി സ്വീകരിച്ചു. മൂന്നുദിവസത്തെ പഴക്കമുെണ്ടന്ന് പൊലീസ് പറഞ്ഞു. തുടർ നടപടിക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.