Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2025 2:45 PMUpdated On
date_range 15 March 2025 2:51 PMഅരൂർ - കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
അരൂർ: അരൂർ - കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് 10-ാം വാർഡിൽ ഐവാളൻതറ സുധീഷിന്‍റെ (30) മൃതദേഹമാണ് ശനിയാഴ്ച അരൂർ സെമിത്തേരിയുടെ പരിസരത്തുള്ള കായലിൽ നിന്ന് ലഭിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാൾ അരൂർ-കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയത്. മത്സ്യത്തൊഴിലാളികളും സ്കൂബാ ടീമും കായലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാലത്തിൻ്റെ സമീപത്തു നിന്ന് സുധീഷിന്റെ ബൈക്ക് പൊലീസ് കണ്ടെടുത്തിരുന്നു. അവിവാഹിതനാണ്.
പിതാവ്: സുധാകരൻ. മാതാവ്: ഷീബ. സഹോദരൻ: ഹരിജിത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story