കണ്ണൂരിൽ രണ്ടിടത്ത് കള്ളവോട്ട് നടന്നതായി പരാതി; ടെേൻറഡ് വോട്ട് അനുവദിച്ച് പ്രിസൈഡിങ് ഓഫിസർ
text_fieldsതലശ്ശേരി: കണ്ണൂർ ജില്ലയിൽ കള്ളവോട്ട് ചെയ്തതായി പരാതി. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിലാണ് കള്ളവോട്ട് ചെയ്തതായി പരാതി ഉയർന്നത്. കണ്ണൻവയൽ പടന്നക്കണ്ടി ഈസ്റ്റ് എൽ.പി സ്കൂളിലെ ബൂത്തിലാണ് സംഭവം. മുഴപ്പിലങ്ങാട് സ്വദേശി പ്രേമദാസിൻെറ വോട്ട് മറ്റൊരാൾ ചെയ്തതായാണ് പരാതി. തുടർന്ന് പ്രിസൈഡിങ് ഓഫിസർ പ്രേമദാസിനെ ടെേൻറഡ് വോട്ട് ചെയ്യാൻ അനുവദിച്ചു.
പ്രേമദാസൻ വോട്ട് ചെയ്യാനെത്തിയപ്പോൾ ഇയാളുടെ പേരിനോട് സാമ്യമുള്ള മറ്റൊരു വ്യക്തി വോട്ട് ചെയ്തുപോയെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ഇക്കാര്യം പരാതിയായി എഴുതി നൽകുകയും പ്രേമദാസനെ ടെേൻറഡ് വോട്ട് ചെയ്യാൻ അനുവദിക്കുകയുമായിരുന്നു.
തലശ്ശേരി നഗരസഭയിലെ കുയിപ്പങ്ങാടും കള്ളവോട്ട് നടന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇവിടെ ഒരു സി.പി.എം പ്രവർത്തകൻ കള്ളവോട്ട് ചെയ്തതായാണ് ആരോപണം. ഇവിടെയും ടെേൻറഡ് വോട്ടിന് അനുമതി നൽകിയിട്ടുണ്ട്.
കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് നടക്കുന്നുവെന്ന് രാവിലെ ഒമ്പത് മണിയോടെ കെ.പി.സി.സി വൈസ് പ്രസിഡൻറും എം.പിയുമായ കെ. സുധാകരൻ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കള്ളവോട്ട് സംബന്ധിച്ച പരാതികൾ ഉയർന്നു വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.