കള്ളവോട്ട്: അറസ്റ്റ് ചെയ്യാതെ പൊലീസ്; തള്ളിപ്പറയാതെ പാർട്ടികൾ
text_fieldsകണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തതിന് 16 പേർക്കെതിരെ പൊലീസ് ക േസെടുത്തുവെങ്കിലും ഇതുവരെയും ഒരാളെയും അറസ്റ്റു ചെയ്തില്ല. കള്ളവോട്ട് ചെയ്ത ഒ രാളെപ്പോലും തള്ളിപ്പറയാൻ പാർട്ടികളും തയാറായിട്ടില്ല.
കള്ളവോട്ട് സംഭവത്തി ൽ കേസ് ചുമത്തപ്പെട്ടിട്ടുള്ള 16 പേരിൽ 12 മുസ്ലിം ലീഗ് പ്രവർത്തകരും നാല് സി.പി.എം പ്രവർത്തകരുമാണുള്ളത്. കാസർകോട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട പിലാത്തറയിൽ കള്ളവോട്ട് ചെയ്തതിന് സി.പി.എം പ്രവർത്തകർക്കെതിരെ പരിയാരം പൊലീസ് കേസെടുത്തതാണ് ആദ്യത്തെ സംഭവം. ദിവസങ്ങൾ പിന്നിട്ടിട്ടും ഇതിൽ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. പിന്നീട് മാടായിയിലും പാമ്പുരുത്തിയിലെ കള്ളവോട്ടുകളുമായും ബന്ധപ്പെട്ട് കേസുകളെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല. തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശമുള്ളതിനാൽ കേസെടുക്കുന്നത് പൊലീസ് വൈകിപ്പിച്ചില്ലെങ്കിലും അറസ്റ്റുൾപ്പെടെയുള്ള നീക്കങ്ങൾക്ക് ഇതുവരെ പൊലീസ് തുനിഞ്ഞിട്ടില്ല.
സി.പി.എമ്മിനെതിരെ ഉയർന്ന കള്ളവോട്ട് ആരോപണങ്ങളിൽ ഇപ്പോൾ പ്രതിസന്ധിയിലകപ്പെട്ടുനിൽക്കുന്നത് മുസ്ലിം ലീഗാണ്. ലീഗിെൻറ 12 പ്രവർത്തകരാണ് കേസിലുൾപ്പെട്ടത്. എന്നാൽ, ഇത് വലിയതോതിൽ ഏറ്റുപിടിക്കാൻ സി.പി.എം തയാറായിട്ടില്ല. കോൺഗ്രസ് നൽകിയ പരാതികളിൽ അന്വേഷണം നടന്നാൽ കൂടുതൽ സി.പി.എം പ്രവർത്തകർ കേസുകളിലുൾപ്പെടുമെന്നതുതന്നെ കാരണം. ലീഗ് പ്രവർത്തകർ കേസിലുൾപ്പെട്ടതോടെ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ ഇടപെടുന്നതിന് കോൺഗ്രസിനുമാവുന്നില്ല.
കള്ളവോട്ട് സംഭവങ്ങളിൽ അറസ്റ്റിന് സമ്മർദം ചെലുത്താനാവാത്തതിനും ഇതാണ് കാരണം. കള്ളവോട്ട് ചെയ്ത പ്രവർത്തകരെ തള്ളിപ്പറയുന്നതിനും ലീഗും സി.പി.എമ്മും തയാറായിട്ടില്ല. പ്രവർത്തകർ കള്ളവോട്ട് ചെയ്താൽ ശക്തമായി നടപടിയെടുക്കുമെന്ന് ലീഗ് പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെ ഒരാൾക്കെതിരെയും നടപടിയുണ്ടായിട്ടില്ല.
പ്രവർത്തകർക്കെതിരെ നടപടിയെടുക്കുന്നത് അണികൾക്കിടയിൽ അതൃപ്തിയുണ്ടാക്കുമെന്നും പാർട്ടികൾ കരുതുന്നു. ലീഗിെൻറയും സി.പി.എമ്മിെൻറയും ശക്തികേന്ദ്രങ്ങളിലാണ് കള്ളവോട്ടുകൾ നടന്നത്. ഇൗ പ്രദേശങ്ങളിലെ പ്രവർത്തകരെ കൈവിട്ടാൽ പ്രദേശത്തെ മുഴുവൻ അണികളും എതിരാകുമെന്നും ഇവർ കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.