Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2021 3:13 PM GMT Updated On
date_range 14 Dec 2021 3:14 PM GMTവേവിച്ച മുട്ടയും ഇറച്ചിയും ഭക്ഷ്യയോഗ്യമെന്ന് മൃഗസംരക്ഷണ വകുപ്പ്
text_fieldsbookmark_border
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെയടക്കം വേവിച്ച മുട്ടയും താറാവ്, കോഴിയിറച്ചിയും പൂർണമായും ഭക്ഷ്യയോഗ്യമാണെന്ന് ചീഫ് മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശ്ശേരി. നന്നായി വേവിച്ചവ ഭക്ഷ്യയോഗ്യമാണ്. ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുന്നതിന് കൈയുറയും മാസ്‌കും ഉപയോഗിക്കണമെന്ന് ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു.
പച്ചമാംസം കൈകാര്യം ചെയ്തതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. രോഗബാധ വന്ന് ചത്തു പോകുന്ന കോഴികളെയും താറാവുകളെയും വെള്ളത്തിലോ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലോ ഉപേക്ഷിക്കരുത്. ഇവയെ കത്തിച്ച് നശിപ്പിക്കണമെന്ന് ചീഫ് മൃഗസംരക്ഷണ ഓഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story