കൊയിലാണ്ടി വിയ്യൂരിൽ സംഘർഷം; ബി.ജെ.പി പ്രവർത്തകെൻറ വീടിന് ബോംബേറ്
text_fieldsകൊയിലാണ്ടി: സി.പി.എം, ബി.ജെ.പി പ്രവർത്തകരുടെ ഏറ്റുമുട്ടലിനു പിന്നാലെ വീടിനുനേരെ ബോംബേറുമുണ്ടായതോടെ വിയ്യൂർ മ േഖല സംഘർഷത്തിലേക്ക് നീങ്ങി. ഞായറാഴ്ച അർധരാത്രിയാണ് ബി.ജെ.പി പ്രവർത്തകൻ അതുലിെൻറ വീടിന് ബോംബെറിഞ്ഞത്. സ്ഫോടനത്തിൽ വീടിെൻറ വാതിലുകൾ തകർന്നു.
കഴിഞ്ഞ ഹർത്താൽ ദിനത്തിലും ഇവിടെ ബി.ജെ.പി, സി.പി.എം പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് നഗരസഭ ചെയർമാൻ കെ. സത്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. ഭാസ്കരൻ, കൗൺസിലർമാരായ സിജേഷ്, പി.എം. ബിജു എന്നിവർ സഞ്ചരിച്ച ബൈക്കുകൾ അടിച്ചുതകർത്തു. സി.പി.എം വിയ്യൂർ ബ്രാഞ്ച് സെക്രട്ടറി ഗണേശെൻറ വീട്ടിലെത്തിയതായിരുന്നു ചെയർമാനും കൗൺസിലർമാരും. ഇവർ സംസാരിച്ചുകൊണ്ടിരിക്കെയാണ് സമീപം നിർത്തിയിട്ട ബൈക്കുകൾ തകർത്തത്.
സി.പി.എം വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ബോംേബറ് നടന്ന അതുലിെൻറ വീട് ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, വൈസ് പ്രസിഡൻറ് ടി.കെ. പത്മനാഭൻ, വി.കെ. ഉണ്ണികൃഷ്ണൻ, വായനാരി വിനോദ് എന്നിവർ സന്ദർശിച്ചു. ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.