കോൺഗ്രസ് നേതാവിെൻറ വീട്ടിനുനേരെ ബോംബേറ്
text_fieldsപടന്ന: കെ.പി.സി.സി നിർവാഹക സമിതി അംഗം പി.കെ. ഫൈസലിെൻറ എടച്ചാക്കൈ കൊക്കാക്കടവിലെ വീട്ടിനുനേരെ സ്റ്റീൽ ബോംബാക്രമണം.
കഴിഞ്ഞദിവസം അർധരാത്രി 12.30 മണിയോടെയാണ് ആക്രമണം നടന്നത്. വീടിെൻറ മുകൾ നിലയിലെ ജനാല പടികളും ചില്ലുകളും തകർന്നു. രണ്ടിടങ്ങളിലായി ജനാല പടികൾക്ക് ദ്വാരം വീണിട്ടുണ്ട്. ചുമരിെൻറ ടൈലുകൾ ഇളകിത്തെറിച്ചു. ചുമരുകൾക്കും ബോംബിെൻറ ചീളുകൾ തറച്ച് കേടുപറ്റിയിട്ടുണ്ട്.
വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനത്തിെൻറ ചില്ലുകളും തകർന്നിട്ടുണ്ട്. ആണികളും ബോംബിെൻറ അവശിഷ്ടങ്ങളും തറയിൽ ചിതറിയ നിലയിലുണ്ട്.
ശനിയാഴ്ച രാത്രി 12.30ന് സ്ഫോടന ശബ്ദം കേട്ടാണ് ഫൈസലും വീട്ടുകാരും ഉണർന്നത്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് കരുതുന്നു. പടന്ന പഞ്ചായത്തിൽ കടുത്ത മത്സരം നടന്ന 10, 12 വാർഡുകളിൽ കോൺഗ്രസ് സീറ്റ് നിലനിർത്തിയതിൽ പ്രകോപിതരായ സി.പി.എമ്മാണ് അക്രമത്തിന് പിന്നിലെന്ന് ഫൈസൽ പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വെള്ളിയാഴ്ച വൈകീട്ട് എടച്ചാക്കൈയിൽ യു.ഡി.എഫ് പ്രകടനം സംഘടിപ്പിച്ചിരുന്നു.
ഇതിെൻറ തുടർച്ചയായാണ് രാത്രിയിൽ ബോംബാക്രമണം ഉണ്ടായത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദ്, ചന്തേര സ്റ്റേഷൻ ഇൻസ്പെക്ടർ പി. നാരായണൻ, എസ്.ഐ മെൽബിൻ ജോസ്, ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ ആരംഭിച്ചു. പി.ടി. തോമസ് എം.എൽ.എ, യു.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ വീട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.