ഒഞ്ചിയത്ത് സി.പി.എം പ്രവർത്തകെൻറ വീടിനു നേരെ ബോംബേറ്
text_fieldsകോഴിക്കോട്: ഒഞ്ചിയത്ത് സി.പി.എം പ്രവർത്തകെൻറ വീടിന് നേരെ ബോംബേറ്. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പി.പി ചന്ദ്രശേഖരെൻറ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സ്ഫോടനത്തിെൻറ ആഘാതത്തിൽ വീടിെൻറ ചുമരുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിനു പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.
വടകരയിൽ ബി.ജെ.പി ഹര്‍ത്താല്‍ ഭാഗികം
വടകര: സി.പി.എം അക്രമങ്ങള്‍ക്കെതിരെ ബി.ജെ.പി വടകര മണ്ഡലത്തില്‍ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ഭാഗികം. നഗരത്തില്‍ സ്വകാര്യ വാഹനങ്ങളും ചില റൂട്ടുകളില്‍ ഓട്ടോ, ജീപ്പ് എന്നിവയും സർവിസ് നടത്തി. ദീര്‍ഘദൂര ബസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു. വടകരയില്‍നിന്ന് ഉള്‍നാടുകളിലേക്ക് ചില ബസുകൾ സർവിസ് നടത്തിയെങ്കിലും ഹര്‍ത്താലനുകൂലികള്‍ തടയാെനത്തിയതോടെ നിര്‍ത്തിെവച്ചു. പിന്നീട് ഉച്ചക്കുശേഷം സർവിസ് ആരംഭിച്ചു.
സര്‍ക്കാര്‍ ഓഫിസുകള്‍ സാധാരണപോലെ പ്രവര്‍ത്തിച്ചെങ്കിലും ഇന്‍ഷുറന്‍സ്, ബാങ്കിങ് മേഖല സ്തംഭിച്ചു. രാവിലെ ഹര്‍ത്താലനുകൂലികള്‍ ഈ സ്ഥാപനങ്ങളെല്ലാം പൂട്ടിക്കുകയായിരുന്നു. ചില സര്‍ക്കാര്‍ ഓഫിസുകളിലും ബി.ജെ.പി പ്രവര്‍ത്തകരെത്തി പൂട്ടാന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ട്രഷറി പൂര്‍ണമായും അടച്ചു. വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നു.
കണ്ണൂക്കരയില്‍ ദേശീയപാതയില്‍ ബസ് തടയാനെത്തിയ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ചു. ഹര്‍ത്താലില്‍ ആശുപത്രിയെ ഒഴിവാക്കിയിരുന്നെങ്കിലും പുതിയ ബസ്സ്റ്റാൻഡിനു സമീപം പ്രവര്‍ത്തിക്കുന്ന പല മെഡിക്കല്‍ ഷോപ്പുകളും ബി.ജെ.പി പ്രവര്‍ത്തകര്‍ അടപ്പിച്ചു. അക്രമസാധ്യത കണക്കിലെടുത്ത് നഗരത്തിെൻറ വിവിധ ഭാഗങ്ങളില്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പഴയ ബസ്സ്റ്റാൻഡിൽ ഉച്ചക്ക് ബസ് തടയാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.