ഗുരുവായൂർ ആർ.എസ്.എസ് കാര്യാലയത്തിനു നേരേ പെട്രോൾ ബോംബേറ്
text_fieldsഗുരുവായൂർ: പടിഞ്ഞാറെ നടയിലെ ആർ.എസ്.എസ് ഓഫിസിലേക്ക് പെട്രോളും മണ്ണെണ്ണയും ചേർന്ന ദ്രാവകം നിറച്ച് തിരിയിട്ട ക ുപ്പി എറിഞ്ഞ നിലയിൽ. ഓഫിസിൽ ഉറങ്ങിയ പ്രവർത്തകൻ രമേശൻ വെള്ളിയാഴ്ച പുലർച്ചെ 4.30ഓടെ പുറത്തിറങ്ങിയപ്പോഴാണ് കുപ്പി കണ്ടത്. ടെമ്പിൾ പൊലീസ് കുപ്പി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം നടത്താനുള ്ള ശ്രമമാണ് നടന്നതെന്ന് സംഘ്പരിവാർ നേതാക്കൾ ആരോപിച്ചു. ബോധപൂർവം പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 2015ലും ഓഫിസിന് മുന്നിൽ സ്ഫോടനം നടന്നിരുന്നു. എന്നാൽ ഈ കേസിലെ പ്രതികൾ അറസ്റ്റിലായിട്ടില്ല.
ഹർത്താൽ ആക്രമണം: 90 കേസ്, 5256 പ്രതികൾ
തൃശൂര്‍: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സംഘ്പരിവാർ നടത്തിയ അക്രമസംഭവങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ പ്രതികളായിട്ടുള്ളത് അയ്യായിരത്തിലധികം പേര്‍. സിറ്റിയിൽ 37 കേസുകൾ. 2,965 പേര്‍ ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കണക്ക്. 151 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ആകെ 48 പ്രതികളെ കരുതല്‍ തടവിലാക്കിയിരുന്നു.
ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ സി.ഐ പ്രേമാന്ദകൃഷ്ണൻ, തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐ ബിപിൻ നായർ, സി.പി.ഒമാരായ ജിേൻറാ എന്നിവർക്ക് പരിക്കേറ്റിരുന്നു. സി.ഐയുടെ പരിക്ക് ഗുരുതരമാണ്. ആകെ 1,92,200 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു. കൂടുതല്‍ നഷ്‌ടം ചെറുതുരുത്തി പൊലീസ് സ്റ്റേഷന് പരിധിയിലാണ്. കെ.എസ്.ആര്‍.ടി.സി ബസിെൻറ ചില്ലുകള്‍ തകര്‍ക്കുകയും മറ്റ് കേടുപാടുകള്‍ വരുത്തുകയും ചെയ്യതിന് ഒരുലക്ഷത്തിെൻറ നഷ്‌ടം കണക്കാക്കുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിെൻറ അധീനതയിലുള്ള കരുമരക്കാട് ശിവക്ഷേത്രം ഓഫിസില്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ വരുത്തിയ നഷ്‌ടങ്ങള്‍ക്ക് 25,000 രൂപയാണ് കണക്കാക്കിയിട്ടുള്ളത്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷെൻറ ജീപ്പ് തകര്‍ത്തതിന് 1,25,000 രൂപ കണക്കാക്കിയിട്ടുണ്ട്.
റൂറലിൽ രണ്ട് ദിവസങ്ങളിലായി 53 കേസുകളെടുത്തു. ഹർത്താൽ ദിനത്തിലെ സംഭവങ്ങളിൽ മാത്രം 34 കേസുകളെടുത്തു. 2,291 പേരാണ് പ്രതികളായിട്ടുള്ളത്. ഇതിൽ 60 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലു പേരെ റിമാൻഡ് ചെയ്തതായും റൂറല്‍ പൊലീസ് വ്യക്തമാക്കി. ഒരു ലക്ഷത്തോളം രൂപയുടെ പൊതുമുതൽ നഷ്ടവും റൂറൽ പൊലീസ് കണക്കാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.