ബോംബേറ് കേസ്: പരാതിക്കാരനായ ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും അറസ്റ്റിൽ
text_fieldsമാഹി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബേറ് നടന്നുവെന്ന കേസിൽ പരാതിക്കാരനാ യ സെക്രട്ടറിയും സുഹൃത്തും അറസ്റ്റിൽ. പന്തക്കൽ ഊരോത്തുമ്മൽ ഭാഗം ബ്രാഞ്ച് സെക്രട്ടറി പന്തക്കലിലെ കുന്നത്താംപറമ്പിൽ ബിജു (38), സി.പി.എം പ്രവർത്തകനും ബിജുവിെൻറ സുഹൃത്തുമാ യ പന്തക്കൽ ഇടയിൽപീടികക്കു സമീപം തുവരക്കുന്നിൽ റിനോജ് (25) എന്നിവരെയാണ് ശനിയാഴ്ച പുലർച്ച മാഹി പൊലീസ് അറസ്റ്റ്ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ ബിജു, പന്തക്കൽ ഭാഗത്തുനിന്ന് പള്ളൂരിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കവെ ഊരോത്തുമ്മൽ കവാടത്തിന് സമീപത്തുവെച്ച് സ്കൂട്ടറിന് നേരെ ഒരുസംഘം ബോംബെറിഞ്ഞെന്നും തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞതിനാൽ കാലിനും ചെവിക്കും പരിക്കേറ്റെന്നും ഇവർ പള്ളൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
തലശ്ശേരി സഹകരണ ആശുപത്രിയിൽ ഇവർ ചികിത്സയും തേടി. പൊലീസ് അന്വേഷണം പുരോഗമിക്കവെ പള്ളൂർ സി.പി.എം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു.
മാഹി പൊലീസ് സൂപ്രണ്ട് വംശീധര റെഡ്ഢി, പുതുതായി ചാർജെടുത്ത സി.ഐ കെ. ധനശേഖരൻ, പള്ളൂർ എസ്.ഐ സെന്തിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെയും സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരനും സുഹൃത്തും അറസ്റ്റിലായത്. വിശദമായ ചോദ്യംചെയ്യലിൽ, സുഹൃത്തായ വിനോദിനെക്കൊണ്ട് സ്കൂട്ടറിനുനേരെ നാടൻബോംബ് എറിയിപ്പിക്കുകയായിരുന്നെന്ന് ബിജു സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.