ബോംബ് പൊട്ടി യുവാവിന്റെ മരണം: കോൺഗ്രസും ബി.ജെ.പിയും തെറ്റിദ്ധാരണ പരത്തുന്നു - സി.പി.എം
text_fieldsകണ്ണൂർ: തോട്ടടയിൽ യുവാവ് കൊലചെയ്യപ്പെട്ട സംഭവത്തിൽ കോൺഗ്രസും ബി.ജെ.പിയും തെറ്റിദ്ധാരണ പരത്തുകയാണെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വധൂവരന്മാരെ ആനയിച്ച് വന്നവര്‍ പടക്കം പൊട്ടിച്ചുകൊണ്ടാണ് വഴിയിലൂടെ നീങ്ങിയത്. തലേദിവസത്തെ തര്‍ക്കത്തെത്തുടര്‍ന്ന് ബോംബും കരുതിയിരുന്നു എന്നുവേണം അനുമാനിക്കാന്‍. വിവാഹ വീടുകളില്‍ ബോംബും പടക്കവുമെടുത്തല്ല പോകേണ്ടത്.
ബോംബെറിഞ്ഞ ക്രിമിനലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. ആക്രമി സംഘത്തിൽ പാർട്ടിക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പിടികൂടുകതന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
ബോംബുകള്‍ സി.പി.എമ്മിന്റെ കുടില്‍ വ്യവസായം -കെ. സുധാകരന്
തിരുവനന്തപുരം: കണ്ണൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ കല്യാണവീട്ടില്‍ നടന്ന ബോംബേറില്‍ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവം കണ്ണൂരില്‍ ബോംബ് നിര്‍മാണം കുടില്‍വ്യവസായം പോലെ സി.പി.എം കൊണ്ടുനടക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. രാഷ്ട്രീയ എതിരാളികളെ പ്രത്യേകിച്ച്, കോണ്‍ഗ്രസുകാരെ കൊല്ലാന്‍ ബോംബ് ഉള്‍പ്പെടെ എല്ലാവിധ മാരകായുധങ്ങളും പ്രയോഗിക്കാന്‍ കൊലയാളി സംഘവും വാടകഗുണ്ടകളും സി.പി.എമ്മിനുണ്ട്.
ഇതിനെതിരെ ജീവന് പണയംവെച്ചാണ് ജനാധിപത്യ വിശ്വാസികള്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത്. ഷുഹൈബിനെയും ടി.പി. ചന്ദ്രശേഖരനെയും കൊത്തിനുറുക്കിയ കൊലയാളി സംഘങ്ങള്‍ ഇപ്പോഴും യഥേഷ്ടം വിഹരിക്കുന്നു. അവര്‍ക്കെല്ലാം പാര്‍ട്ടിയുടെ സംരക്ഷണവുമുണ്ടെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.