Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2024 4:40 AM GMT Updated On
date_range 6 Jan 2024 4:40 AM GMTനാദാപുരത്ത് അർധരാത്രി റോഡിൽ സ്ഫോടനം
text_fieldsbookmark_border
camera_alt
കല്ലാച്ചി -വാണിയൂർ റോഡിൽ സ്ഫോടനം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു
നാദാപുരം: കല്ലാച്ചി -വാണിയൂർ റോഡിൽ സ്ഫോടനം. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
കല്ലാച്ചി വാണിയൂർ റോഡിൽ ഉഗ്രശബ്ദത്തോടെയാണ് സ്ഫോടനം നടന്നത്. നിരവധി വീടുകളുള്ള റോഡിനോട് ചേർന്നാണ് സ്ഫോടനം നടന്നത്.
മേഖലയിൽ യാതൊരു വിധ സംഘർഷ സാഹചര്യവും നിലനിൽക്കുന്നില്ല. ഭീതി പരത്തുകയാണ് സ്ഫോടനത്തിന് പിന്നിലെ ലക്ഷ്യമെന്ന് കരുതുന്നു.
സംഭവ സ്ഥലത്ത് നാദാപുരം പൊലീസ് രാത്രിയോടെ തന്നെ പരിശോധന നടത്തിയിരുന്നു. അജ്ഞാതർ ബൈക്കിലെത്തി സ്ഫോടക വസ്തുവെറിഞ്ഞ് കടന്ന് കളഞ്ഞതാണെന്ന് സംശയിക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story