സി.പി.എമ്മിന് പറ്റിയ ചിഹ്നം ‘ബോംബ്’: അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാൽ സങ്കടപ്പെടേണ്ടെന്ന് കെ.എം.ഷാജി
text_fieldsകാഞ്ഞങ്ങാട്: അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാലും സി.പി.എം സങ്കടപ്പെടേണ്ടതില്ലെന്നും പാര്‍ട്ടിക്ക് പറ്റിയ ചിഹ്നം ബോംബ് ആണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് നടത്തിയത്. ഇതിനായി വീണ ഉപയോഗിച്ച വിലാസം എ.കെ.ജി സെന്ററിന്റേത് ആണ്. നേതാക്കളുടെ മക്കള്‍ പണമുണ്ടാക്കി സുഖമായി ജീവിക്കുമ്പോള്‍ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ മക്കള്‍ ബോംബ് ഉണ്ടാക്കി മരിക്കുകയാണെന്നും കെ.എം.ഷാജി പറഞ്ഞു.
തന്റെ മകന്റെ പേരില്‍ അഴിമതിയാരോപണം ഉണ്ടായ സമയത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് കത്തെഴുതിയ അച്യുതാനന്ദനെ മാതൃകയാക്കണം പിണറായി. എന്നാല്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറോട് മകളുടെ കേസ് അന്വേഷിക്കണമെന്ന് പറയാനുള്ള ധൈര്യമെങ്കിലും മുഖ്യമന്ത്രിക്ക് ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കാലത്തിന് അനുസരിച്ചുള്ള പുതിയ ചിഹ്നമാണ് ബോംബ്. അരിവാളും ചുറ്റികയും പഴയതാണ്. തലശ്ശേരി-മാഹി ബൈപാസിന്റെ നീളത്തിന് അനുസരിച്ച് നിലപാട് മാറുന്ന പാര്‍ട്ടിയാണ് സി.പി.എം. മാഹിയില്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് സി.പി.എം വേട്ടു തേടുന്നത്.
മുഖ്യമന്ത്രിയുടെ തള്ളു കാരണം മൈക്കുകള്‍ പോലും സ്വയം വീഴുന്ന അവസ്ഥയാണ്. വ്യക്തിത്വത്തിന്റെ പേരില്‍ ജനങ്ങളെ മാറ്റി നിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാജ്യത്ത് ഇന്ത്യ മുന്നണിക്ക് അനുകൂലമായ തരംഗമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.