മുല്ലപ്പെരിയാര്‍ ഡാമിന് ബോംബ് ഭീഷണി: പിടിയിലായത് മാനസിക വൈകല്യമുള്ളയാൾ
text_fieldsതൃശൂര്‍: മുല്ലപ്പെരിയാര്‍ ഡാം ബോംബ് െവച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്തി. മാനസിക വൈകല്യമുള്ള പ്രതിയെ ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി ഫോണ്‍ സന്ദേശം എത്തിയത്. ഇതേതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ പരിശോധന നടത്തിയിരുന്നു. തുടരന്വേഷണത്തിലാണ് ഭീഷണി സന്ദേശം തൃശൂരില്‍ നിന്നാണെന്ന് കണ്ടെത്തിയത്. രാത്രി വൈകാതെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.
പെരിയാർ കടുവ സങ്കേതത്തിന് നടുവിലുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ബോംബുെവച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്കാണ് വെള്ളിയാഴ്ച വൈകീട്ട് 5.15ഓടെ ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് അണക്കെട്ടിൽ പരിശോധന നടത്താൻ പൊലീസ് ആസ്ഥാനത്തുനിന്ന് നിർദേശം നൽകി.
ഭീഷണിയുടെ പശ്ചാത്തലത്തിൽ അണക്കെട്ടിെൻറ സുരക്ഷ ചുമതലയുള്ള ഡിവൈ.എസ്.പി നന്ദനൻ പിള്ളയുടെ നേതൃത്വത്തിൽ രണ്ട് ഇൻസ്പെക്ടർമാർ ഉൾെപ്പടെ 30ൽഅധികം പൊലീസ് ഉദ്യോഗസ്ഥർ അണക്കെട്ട്, ബേബി ഡാം, സ്പിൽവേ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും വിശദ പരിശോധന നടത്തി. എന്നാൽ, ഒന്നും കണ്ടെത്താനായില്ല.
അണക്കെട്ടിൽ നിലവിൽ 128.70 അടി ജലമാണുള്ളത്. മേൽനോട്ടത്തിന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിലെ രണ്ട് അസി.എൻജിനീയർമാർ ഉൾെപ്പടെ 12ഓളം ജീവനക്കാരും തൊഴിലാളികളും അണക്കെട്ടിലുണ്ട്. ആധാർ കാർഡ് ഉൾെപ്പടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചാണ് ഇവരെ അണക്കെട്ടിൽ പ്രവേശിപ്പിക്കുന്നത്.
തേക്കടിയിൽനിന്ന് ബോട്ടിലും വള്ളക്കടവിലെ വനം വകുപ്പ് ചെക്ക് പോസ്റ്റിൽനിന്ന് ജീപ്പിലുമാണ് കാട്ടിനുള്ളിലെ അണക്കെട്ടിൽ എത്താനാവുക. അണക്കെട്ടിലെ ഉദ്യോഗസ്ഥർ, പൊലീസ് എന്നിവർക്ക് മാത്രമാണ് അനുമതിയുള്ളത്. ഭീഷണി ഉയർന്ന സാഹചര്യത്തിൽ സുരക്ഷ കൂടുതൽ കർശനമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.