Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാണിമേലിൽ ബി.ജെ.പി...

വാണിമേലിൽ ബി.ജെ.പി പ്രവർത്തക​െൻറ വീടിന് നേരെ ബോംബേറ്

text_fields
bookmark_border
വാണിമേലിൽ ബി.ജെ.പി പ്രവർത്തക​െൻറ വീടിന് നേരെ ബോംബേറ്
cancel

വാണിമേൽ: വാണിമേലിൽ ബി.ജെ.പി പ്രവർത്തക​​െൻറ വീടിനുനേരെ ബോംബേറ്. മുളിയലിലെ മണങ്ങാട്ട് വാസുവി​​െൻറ വീടിനുനേരെയാണ് ബോംബേറുണ്ടായത്. സ്ഫോടനത്തിൽ വീടിന് കനത്ത നാശമുണ്ടായി. വീടി​​െൻറ വാതിലുകൾ തെറിച്ചുപോവുകയും ജനലുകളും ഫർണിച്ചറുകളും തകരുകയും ചെയ്​തു.

വരാന്തയിലെ കസേര ചിതറിത്തെറിച്ചു. ഞായറാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് സംഭവം. ബോംബാക്രമണം നടക്കുമ്പോൾ വീട്ടിലുള്ളവർ മറ്റു മുറികളിലായതിനാൽ അപകടം കൂടാതെ രക്ഷപ്പെട്ടു. വാസുവി​​െൻറ മകൻ ശ്രീകാന്ത് കെ.എ.പി ബറ്റാലിയനിലെ പൊലീസുകാരനാണ്. വാസു ഭൂമിവാതുക്കൽ ടൗണിൽ ലോട്ടറിക്കട നടത്തിവരുകയാണ്. സംഭവത്തിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വടകര ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം സ്ഥലത്തെത്തി. ബോംബ് സ്ക്വാഡ്, ഫോറൻസിക് വിദഗ്​ധർ സ്ഥലത്ത് തെളിവെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb
News Summary - bomb
Next Story