ഹൈകോടതി വീണ്ടും ഓൺലൈനിലേക്ക്
text_fieldsകൊച്ചി: കേരള ഹൈകോടതി വീണ്ടും സമ്പൂർണ ഓൺലൈൻ സിറ്റിങ് സംവിധാനത്തിലേക്ക്. തിങ്കളാഴ്ച മുതൽ മുഴുവൻ ബെഞ്ചിലും വിഡിയോ കോൺഫറൻസിങ് മുഖേന കേസുകൾ പരിഗണിക്കുമെന്ന് ഹൈകോടതി രജിസ്ട്രാർ അറിയിച്ചു. കോടതിമുറിയിൽ കക്ഷികളുടെ അഭിഭാഷകർ നേരിട്ട് ഹാജരായി വാദം നടത്തേണ്ട കേസുകളുടെ കാര്യത്തിൽ അതത് ജഡ്ജിമാർ തീരുമാനമെടുക്കും. പൊതുജനങ്ങൾക്ക് കോടതിയിൽ പ്രവേശനമില്ല. ജീവനക്കാർ ഹാജരാകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തും. ഫെബ്രുവരി 11വരെ ഈ നില തുടരും. ഓൺലൈൻ സിറ്റിങ് തുടരുന്ന കാര്യം അന്ന് പുനഃപരിശോധിക്കും.
കോവിഡ് വ്യാപനത്തെത്തുടർന്ന് നേരത്തേ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഹൈകോടതി പൂർണമായും ഓൺലൈനിലേക്ക് മാറിയിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതോടെയാണ് ഓൺലൈൻ സിറ്റിങ്ങിനൊപ്പം കോടതി മുറിയിൽ നേരിട്ട് വാദം കേൾക്കുന്ന ഹൈബ്രിഡ് രീതിയും തുടങ്ങിയത്. കടലാസ് രഹിത കോടതിയാക്കുന്നതിന്റെ ഭാഗമായി ഹരജികൾ ഓൺലൈനായി ഫയൽ ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.