പയ്യോളിയിൽ സി.പി.എം പ്രവർത്തകെൻറ വീടിനുനേരെ ബോംബേറ്; രണ്ടുപേർ അറസ്റ്റിൽ
text_fieldsപയ്യോളി: നഗരസഭയിലെ അയനിക്കാട് ആവിത്താരയിൽ സി.പി.എം പ്രവർത്തകെൻറ വീടിനുനേരെ ബോംബേറ്. സി.പി.എം ആവിത്താര ബ്രാഞ്ച് കമ്മിറ്റിയംഗവും മോട്ടോർ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു.) പയ്യോളി സെക്ഷൻ കമ്മിറ്റി സെക്രട്ടറിയുമായ ചാത്തമംഗലം 'കാർത്തിക' വീട്ടിൽ ബി. സുബീഷിെൻറ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെ ഉഗ്രശേഷിയുള്ള മൂന്ന് ബോംബുകൾ വീടിെൻറ മുൻവശത്ത് വന്നുപതിച്ചതിനെ തുടർന്ന് ജനലുകളും വാതിലും പാടെ തകർന്നു. സമീപത്തെ ചെടിച്ചട്ടികളും വരാന്തയിലെ ടൈലുകളും പൊട്ടിച്ചിതറിയിട്ടുണ്ട്.
സംഭവസമയത്ത് സുബീഷിെൻറ ഭാര്യയും പത്തു മാസം പ്രായമായ കുട്ടിയും മാതാപിതാക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു. എന്നാൽ, ആർക്കും പരിക്കേറ്റിട്ടില്ല. ബോംബ് സ്ക്വാഡും പയ്യോളി പൊലീസും സ്ഥലത്തെത്തി. സംഭവത്തിൽ കാളിദാസൻ എന്ന കടപ്പുറം പറമ്പിൽ ബിനീഷ്, പുത്തൻ മരച്ചാലിൽ മണികണ്ഠൻ എന്ന ഗുരിക്കൾ മണി എന്നിവരെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു.
ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ എ.ടി. ഘരേഷിെൻറ വീട്ടിൽ കയറി ഒരു സംഘം മാതാവിനെ ആക്രമിച്ചിരുന്നു. തുടർന്ന് പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കുന്നതിന് ഇടയിലാണ് വീണ്ടും അർധരാത്രി ബോംബേറുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റി, മോട്ടോർ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) എന്നീ സംഘടനകൾ ടൗണിൽ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.