കുരിശിെൻറ പേരിൽ സംഘർഷമുണ്ടായത് ഖേദകരമെന്ന് സുസെപാക്യം
text_fieldsതിരുവനന്തപുരം: ബോണക്കാട് കുരിശിെൻറ പേരില്‍ സംഘര്‍ഷമുണ്ടായത് വേദനാജനകമെന്ന് ആര്‍ച്ച് ബിഷപ്പ് എം. സൂസെപാക്യം. അക്രമം ആരുടെ ഭാഗത്ത് നിന്നായാലും തെറ്റ് തന്നെയാണ്. അത് അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുരിശു തകർന്നത് മിന്നലേറ്റാണെന്ന സർക്കാർ വാദം വിശ്വസിക്കാൻ കഴിയില്ല. ‘കുരിശിെൻറ വഴിയേ’ തടയുന്നതിനായി നൂറുകണക്കിന് പൊലീസുകാരെയാണ് നിർത്തിയത്. അതിനാൽ സർക്കാർ കരുതിക്കൂട്ടി ഇറങ്ങിയതാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തിന് ചർച്ചകളിലൂടെ പരിഹാരം കാണാമെന്നാണ് കരുതുന്നതെന്നും സുസെപാക്യം പറഞ്ഞു.
സർക്കാരുമായി നടത്തിയ ചർച്ചയിൽ വാക്കാൽ നൽകിയ ഉറപ്പു പ്രകാരമാണ് ഇന്നലെ വിശ്വാസികൾ കുരിശു സ്ഥാപിക്കാൻ പോയതെന്നാണ് മനസിലാക്കുന്നതെന്നും അക്രമം ഒഴിവാക്കേണ്ടത് സർക്കാരിെൻറ ബാധ്യത ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.