അഫ്ദലുല്‍ ഉലമ വിവാദ പുസ്തകം കാലിക്കറ്റ് വാഴ്സിറ്റി പിന്‍വലിച്ചു
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫ്ദലുല്‍ ഉലമ ഒന്നാം വര്‍ഷ പ്രിലിമിനറി പാഠപുസ്തകം ‘കിത്താബുത്തൗഹീദ്’ പിന്‍വലിച്ചു. സലഫി ആശയം കുത്തിനിറച്ച പുസ്തകമാണിതെന്ന സുന്നി കാന്തപുരം വിഭാഗത്തിന്‍െറ പരാതിയെ തുടര്‍ന്നാണ് നടപടി.
ഇതിനു പകരം നേരത്തേ പഠിപ്പിച്ച അത്തൗഹീദ് വശ്ശിര്‍ഖ് എന്ന പുസ്തകം വീണ്ടും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.
അഫ്ദലുല്‍ ഉലമ യു.ജി പഠനബോര്‍ഡ് ചെയര്‍മാന്‍െറ ശിപാര്‍ശ പ്രകാരം വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീറാണ് പുസ്തകം പിന്‍വലിക്കാന്‍ ഉത്തരവിട്ടത്.
പരാതികളെ തുടര്‍ന്ന് ഒരിക്കല്‍ പിന്‍വലിച്ച പാഠപുസ്തകം അബദ്ധത്തില്‍ പാഠ്യപദ്ധതിയില്‍ കടന്നുകൂടുകയായിരുന്നുവെന്നാണ് പഠനബോര്‍ഡ് ചെയര്‍മാന്‍ വി.എം. അബ്ദുല്‍ അസീസ് വി.സിക്ക് നല്‍കിയ റിപ്പോര്‍ട്ട്.മുന്‍ പഠനബോര്‍ഡാണ് പുസ്തകം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്.എഫ് നവംബര്‍ അഞ്ചിന് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു.
പുസ്തകത്തിനെതിരെ സര്‍വകലാശാലാ കാമ്പസില്‍ ഒട്ടേറെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് വി.സി പഠനബോര്‍ഡ് ചെയര്‍മാന്‍െറ വിശദീകരണം തേടിയത്. സലഫി ആശയങ്ങളാണ് പുസ്തകത്തില്‍ ഉടനീളം പ്രചരിപ്പിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നത് അംഗീകരിക്കാനാവില്ളെന്നും എസ്.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.