പ്രപഞ്ചത്തോട് സംവദിച്ച് എട്ടുവയസ്സുകാരൻ നയൻ
text_fieldsതിരുവനന്തപുരം: ഹൃദയത്തിൽനിന്ന് ഹൃദയങ്ങളിലേക്കുള്ള നയനിെൻറ യാത്രക്ക് അക്ഷരങ്ങൾ കൂട്ടുണ്ട്. ഇരുളടഞ്ഞ വഴിയിൽ ഒപ്പ് തപ്പിത്തടഞ്ഞാൽ ഇടനെഞ്ച് ചേർത്തു പിടിക്കാൻ മാതാവ് പ്രിയങ്കയും പിതാവ് ശ്യാമും. ഈ കരുത്താണ് കുഞ്ഞിലേ ബാധിച്ച ഓട്ടിസം എന്ന രോഗം മറികടക്കാൻ ഈ എട്ടുവയസ്സുകാരനെ പ്രാപ്തനാക്കുന്നത്. ലോക ഓട്ടിസം ദിനമായ തിങ്കളാഴ്ച നയന്‍ എഴുതിയ രണ്ടാമത്തെ പുസ്തകം ‘ടു ഫൈന്‍ യൂനിവേഴ്സ്’ ഗവര്‍ണര്‍ പി. സദാശിവം പ്രകാശനം ചെയ്യുമ്പോൾ ഈ കുഞ്ഞുപ്രതിഭയുടെ ജീവിതം ലോകത്തിന് വിസ്മയമാകുകയാണ്.
കൊല്ലം എസ്.എന്‍ പുരം പുത്തൂര്‍ ചെമ്മരുതില് വീട്ടില്‍ സി.കെ. ശ്യാമിെൻറയും എസ്. പ്രിയങ്കയുടെയും മകനാണ് നയന്‍. തോന്നയ്ക്കൽ സായിഗ്രാമം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി. ജന്മനാ ഓട്ടിസം ബാധിച്ച നയൻ ഏഴാം വയസ്സിലാണ് തെൻറ ആദ്യപുസ്തകമായ ‘ജേണി ഓഫ് മൈ സോൾ’ പ്രസിദ്ധീകരിച്ചത്. ഇതിന് കേരള സാഹിത്യ അക്കാദമിയുടെ സ്പെഷൽ അവാർഡ് ഉൾപ്പെടെ 20ഒാളം പുരസ്കാരങ്ങൾ ലഭിച്ചു. വിരലുകള്‍ തിരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ലാപ്ടോപ്പിെൻറ സഹായത്തോടെയാണ് നയന്‍ മനസ്സിലുള്ളത് പകര്‍ത്തുന്നത്. 2017ൽ സൈലൻറ് ഇന്‍ മൊബൈല്‍സ് എന്ന പേരില്‍ ഹ്രസ്വചിത്രവും നയന്‍ ഒരുക്കിയിട്ടുണ്ട്. ആറ് ഇന്ത്യന്‍ ഭാഷകളും നാല് വിദേശഭാഷകളും ഈ പ്രായത്തില്‍ വശമാക്കി.
ഇന്‍ക്രഡിബിള്‍ ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതര്‍ ഈ മൂന്നാംക്ലാസുകാരെൻറ കഴിവുകള്‍ അംഗീകരിച്ച് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഓട്ടിസ്റ്റിക് ഫിലോസഫര്‍ എന്ന റെക്കോഡ് സമ്മാനിച്ചിരുന്നു.
പ്രകൃതി, സയന്‍സ്, ഫിലോസഫി, സ്പിരിച്വല്‍ സയന്‍സ്, പ്രധാനപ്പെട്ട വ്യക്തിത്വങ്ങൾ എന്നിവയാണ് ‘ടു ഫൈന്‍ യൂനിവേഴ്സ്’ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിവുകളെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ ശരീരത്തിെൻറയോ ബുദ്ധിയുടേയൊ പരിമിതി വിഷയമല്ലെന്ന് നയൻ ജീവിതത്തിലൂടെ കാണിച്ചുതരുന്നതായി പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ഗവർണർ പി. സദാശിവം പറഞ്ഞു.
രാജ് ഭവനിൽ നടന്ന ചടങ്ങിൽ കലക്ടർ ഡോ. കെ. വാസുകി അധ്യക്ഷതവഹിച്ചു. ഗവർണറുടെ സെക്രട്ടറി ദേേവന്ദ്രകുമാർ ധൊദാവത്, ഗവർണറുടെ ഭാര്യ സരസ്വതി, ഡോ. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.