Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
savarkar and gawalker
cancel
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്​.എസ്​...

ആർ.എസ്​.എസ്​ സൈദ്ധാന്തികരുടെ പുസ്​തകങ്ങൾ സിലബസിൽ: യൂനിവേഴ്​സിറ്റി യൂനിയനെ തള്ളി എസ്​.എഫ്​.ഐ സംസ്​ഥാന നേതൃത്വം

text_fields
bookmark_border

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ നിലപാട് തള്ളി എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി. ആര്‍.എസ്.എസ് പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ സച്ചിന്‍ ദേവ് വ്യക്​തമാക്കി.

സിലബസ് പിന്‍വലിക്കാന്‍ ആവശ്യമായ നടപടിയെടുക്കുമെന്നും കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയ ശേഷമാണ് സംസ്ഥാന കമ്മിറ്റി തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. സിലബസിന് എതിരായ നിലപാടാണ് എസ്.എഫ്.ഐക്ക്​. മറ്റ് ഏതെങ്കിലും തരത്തിലുള്ള പ്രസ്താവനകളെ അംഗീകരിക്കുന്നില്ല. സിലബസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍റെ പ്രസ്താവന സംഘടനാ തലത്തില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരെയും പഠിക്കണമെന്നാണ്​ എസ്​.എഫ്.ഐ നേതൃത്വം നൽകുന്ന യൂനിയന്‍റെ ചെയർമാൻ എം.കെ. ഹസൻ പറഞ്ഞിരുന്നത്​. 'സിലബസ്​ പരിഷ്​കരണവുമായി ബന്ധപ്പെട്ട്​ സർവകലാശാല യൂനിയൻ തുറന്ന സംവാദത്തിന്​ തയാറാണ്​. ഇതിൽ ആർക്കും പ​െങ്കടുക്കാം. സമരത്തിന്​ പിറകിൽ രാഷ്​ട്രീയ കാരണങ്ങളുണ്ടാകാം. ജെ.എൻ.യുവിൽ ഇതൊക്കെ പഠിപ്പിക്കുന്നുണ്ട്​. സവർക്കറെയും ഗോൾവാക്കറെയും പഠിക്കേണ്ടതുണ്ട്​. പഠിച്ചുകൊണ്ട്​ അവരുടെ ആശയങ്ങൾ നടപ്പാക്കണമെന്നില്ല' -എന്നായിരുന്നു ഹസൻ പറഞ്ഞത്​. ഇത്​ വിവാദമായതോടെയാണ്​ എസ്​.എഫ്​.ഐ സംസ്​ഥാന നേതൃത്വം യൂനിയനെ തള്ളിപ്പറഞ്ഞത്​.

എം.​എ ഗ​വേ​ണ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പി.​ജി മൂ​ന്നാം സെ​മ​സ്​​റ്റ​റി​ലാ​ണ് വി​വാ​ദ പുസ്​തകങ്ങളുള്ളത്​. തീം​സ് - ഇ​ന്ത്യ​ൻ പൊ​ളി​റ്റി​ക്ക​ൽ തോ​ട്ട് എ​ന്ന പേ​പ്പ​റി​ലാ​ണ്​ പു​സ്​​ത​ക​ങ്ങ​ൾ പാ​ഠ​ഭാ​ഗ​ങ്ങ​ളാ​യു​ള്ള​ത്. കൂ​ടാ​തെ, ഹി​ന്ദു​ത്വ​വാ​ദി​ക​ളാ​യ ദീൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ, ബാ​ൽ​രാ​ജ് മ​ധോ​ക് എ​ന്നി​വ​രു​ടെ പു​സ്​​ത​ക​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളും സി​ല​ബ​സി​ലുണ്ട്.

ബോ​ർ​ഡ് ഓ​ഫ് സ്​​റ്റ​ഡീ​സ് രൂ​പ​വ​ത്​​ക​രി​ക്കാ​തെ സി​ല​ബ​സ് ത​യാ​റാ​ക്കി എ​ന്നാ​ണ്​ ആ​ക്ഷേ​പം. സി​ല​ബ​സ് പാ​ന​ലി​ലെ ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​രു​ടെ താ​ൽ​പ​ര്യം മാ​ത്രം പ​രി​ഗ​ണി​ച്ചാ​ണ് പേ​പ്പ​റു​ക​ൾ തീ​രു​മാ​നി​ച്ച​ത്. സി​ല​ബ​സിനെക്കുറിച്ച്​ ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ല. മ​റ്റ് അ​ധ്യാ​പ​ക​ർ നി​ർ​ദേ​ശി​ച്ച പേ​പ്പ​റു​ക​ളെ​ല്ലാം ഒ​രു വി​ഭാ​ഗം ത​ള്ളി​ക്ക​ള​ഞ്ഞ് സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​ര​മാ​ണ്‌ ക​മ്മി​റ്റി പാ​ഠ്യ​പ​ദ്ധ​തി തീ​രു​മാ​നി​ച്ച​ത്. എം.​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ആ​യി​രു​ന്ന പി.​ജി കോ​ഴ്സ് ഈ ​വ​ർ​ഷം മു​ത​ലാ​ണ് എം.​എ ഗ​വേ​ണ​ൻ​സ് ആ​ൻ​ഡ്​ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ആ​യ​ത്.

ഇ​ന്ത്യ​യി​ൽ​ത​ന്നെ ഈ ​കോ​ഴ്​​സ്​ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലെ ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ മാ​ത്ര​മേ​യു​ള്ളൂ. 2021 ജ​നു​വ​രി 15ന് ​ആ​രം​ഭി​ച്ച കോ​ഴ്​​സി​െൻറ ആ​ദ്യ സെ​മ​സ്​​റ്റ​ർ സി​ല​ബ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ജ​നു​വ​രി 30നാ​ണ്.

സിലബസിൽ ഉൾപ്പെടുത്തിയ പുതിയ ഭാഗങ്ങൾ നീക്കില്ലെന്നും ഹിന്ദുത്വയുടെ അടിസ്​ഥാനമായ പുസ്​തകങ്ങൾ വിദ്യാർഥികൾ വായിക്കേണ്ടതുണ്ടെന്നുമാണ്​ സർവകലാശാല വൈസ്​ചാൻസ്​ലറുടെ നിലപാട്​. ഇഷ്​ടപ്പെടാത്തത്​ വായിക്കരുതെന്ന്​ പറയുന്നത്​ താലിബാനിസമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfikannur university
News Summary - Books of RSS Theorists in Syllabus: SFI State Leadership Rejects University Union
Next Story