തുറക്കുംമുമ്പേ ഈ പുസ്തകക്കട ഹിറ്റ്; ചിത്രം പങ്കുവെച്ച് സാക്ഷാൽ പൗലോ കൊയ്ലോ
text_fieldsകൊച്ചി: ലോകമെമ്പാടുമുള്ള പുസ്തക പ്രേമികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ പൗലോ കൊയ്്ലോ, ഇങ്ങ് കേരളത്തിൽ ഇതുവരെ തുറക്കാത്തൊരു പുസ്തകക്കടയുടെ ചിത്രം പങ്കുവെച്ചതാണ് സമൂഹമാധ്യമങ്ങളിലെ പുതിയ വൈറൽ കാഴ്ച. എറണാകുളം ആലുവയിൽ തുറക്കാനിരിക്കുന്ന ‘വൺസ് അപോൺ എ ൈടം’ പുസ്തകക്കടയാണ് ബ്രസീലിയൻ എഴുത്തുകാരനുൾെപ്പടെ പങ്കുവെച്ചതിലൂടെ ഒറ്റദിവസംകൊണ്ട് വൈറലായത്.
എന്തിനാണ് അദ്ദേഹം തെൻറ ഇൻസ്റ്റഗ്രാം േപജിലൂടെ ഈ പുസ്തകക്കട പങ്കുവെച്ചതെന്നല്ലേ? പുസ്തകക്കടയുടെ ഡിസൈൻ തന്നെയാണ് സവിശേഷത. പൗലോ കൊയ്ലോയുടെ ഏറെ പ്രശസ്തമായ, കോടിക്കണക്കിന് വായനക്കാരുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായ ‘ദ ആൽകെമിസ്റ്റു’ൾെപ്പടെ നാല് പുസ്തകങ്ങളുടെ വലിയ ത്രിമാനാകൃതിയിലുള്ള രൂപങ്ങളേന്തിയാണ് ഈ കട തലയുയർത്തി നിൽക്കുന്നത്.
അന്താരാഷ്ട്രതലത്തിൽ ഏറെ വായനക്കാരുള്ള ജെ.കെ. റൗളിങ്ങിെൻറ ഹാരിപോട്ടർ, ഹെർമൻ മെൽവിലിെൻറ മോബിഡിക്, മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ബെന്യാമിെൻറ ആടുജീവിതം എന്നിവയാണ് മറ്റു പുസ്തകങ്ങൾ. കടയുടെ മുകളിലുള്ള, ഷെൽഫിലടുക്കിവെച്ചതുപോലുള്ള ഭീമൻ പുസ്തകങ്ങളിലാണ് പുസ്തകക്കടയിലെത്തുന്നവരുടെയും ഇതുവഴി പോകുന്നവരുടെയും കണ്ണിലാദ്യംപെടുക.
ആലുവ-പെരുമ്പാവൂർ റൂട്ടിൽ അസീസി ബസ് സ്റ്റോപ്പിനുസമീപമാണ് ഈ പുസ്തകക്കട. ആലുവ അമ്പാട്ടുകാവിൽ ‘ആദിനീരു’ എന്ന എൻജിനീയറിങ് സ്ഥാപനം നടത്തുന്ന അജികുമാർ-മഞ്ജു ദമ്പതികളുടേതാണ് പുസ്തകശാല. ആലുവയിൽതന്നെയുള്ള വി.ആർ ഗ്രൂപ്പിലെ പാർട്ണർമാരായ കെ.കെ. വിനോദ്, റോയ് തോമസ് എന്നിവരാണ് ഡിസൈൻ ചെയ്തത്. ലാമിനേറ്റഡ് ഫിലിം ഉപയോഗിച്ചാണിത് ചെയ്തതെന്ന് വിനോദ് പറയുന്നു. തങ്ങൾ ആരാധിക്കുന്ന പൗലോ കൊയ്്ലോ ഇത് പങ്കുവെച്ചതിെൻറ സന്തോഷത്തിലാണിവർ.
ആലുവ സ്വദേശിയായ അസി. ഫിലിം ഡയറക്ടർ സി.ബി. വിഷ്ണുവാണ് ഈ ചിത്രമെടുത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇത് മറ്റൊരാൾ പൗലോ കൊയ്ലോയുടെ ഒരു ട്വീറ്റിനടിയിൽ മറുപടിയായി ഇടുകയായിരുന്നു. ഇങ്ങനെയാണ് ചിത്രം ആൽകെമിസ്റ്റിെൻറ എഴുത്തുകാരെൻറ ശ്രദ്ധയിൽപെടുന്നത്. ബുക് ഷോപ് ഇൻ കേരള എന്ന കുറിപ്പോടെയാണ് പൗലോ കൊയ്്ലോ ഇത് ഇൻസ്റ്റഗ്രാമിലിട്ടത്. ഇത് പിന്നീട് വായനപ്രേമികളുടെയും സാധാരക്കാരുടെയുമെല്ലാം ഗ്രൂപ്പുകളിലൂടെ വൈറലാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.