Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​: സംസ്ഥാനത്ത്​...

കോവിഡ്​: സംസ്ഥാനത്ത്​ ബൂസ്റ്റർ ഡോസ്​ എടുത്തത്​ 14 ലക്ഷം പേർ

text_fields
bookmark_border
Covid Vaccine
cancel
Listen to this Article

കോഴിക്കോട്​: രാജ്യത്ത്​ കോവിഡ്​ കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ്​ വിതരണം കാര്യക്ഷമമാക്കാനുള്ള തീരുമാനത്തിൽ​ ആരോഗ്യ വകുപ്പ്​. 14 ലക്ഷം പേരാണ് സംസ്ഥാനത്ത്​ കോവിഡ്​ ബൂസ്റ്റർ ഡോസ്​ എടുത്തത്​. ആരോഗ്യ പ്രവർത്തകർക്കാണ്​ ആദ്യ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ്​ നൽകാൻ തീരുമാനിച്ചിരുന്നത്​. രണ്ടാം ഡോസ്​ എടുത്ത്​ ഒമ്പതു മാസം പൂർത്തിയായവർക്കും ബൂസ്റ്റർ ഡോസ്​ സ്വീകരിക്കാം. എന്നാൽ, സംസ്ഥാനത്ത്​ 2.42 കോടി ജനം രണ്ടാം ഡോസ്​ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ബൂസ്റ്റർ ​ഡോസ്​ എടുത്തവരുടെ എണ്ണം കുറവാണ്​.

കോഴിക്കോട് ജില്ലയിൽ രണ്ടാം ഡോസ്​ എടുത്തവരിൽ 4.47 ശതമാനം പേർ മാത്രമാണ്​ ബൂസ്റ്റർ ഡോസ്​ സ്വീകരിച്ചിട്ടുള്ളത്​. 21,68,522 പേർ രണ്ടാം ഡോസ്​ പൂർത്തിയാക്കിയപ്പോൾ 96,891 പേർ മാത്രമാണ്​ മുൻകരുതലായി ബൂസ്റ്റർ ഡോസ്​ എടുത്തിട്ടുള്ളത്​.

2022 ജനുവരി എട്ടു മുതലാണ്​ ബൂസ്റ്റർ ഡോസ്​ സ്വീകരിക്കാൻ ആളുകൾ തയാറായത്​. എന്നാൽ, ജനുവരിയിൽ ഓരോ ആഴ്ചയിലും 10,000ത്തിനു മുകളിൽ ബൂസ്റ്റർ വാക്സിനേഷൻ ​രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട്​ കുത്തനെ കുറഞ്ഞു.

മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസും 18 വയസ്സിന്​ താഴെയുള്ളവർക്കുള്ള ഡോസും കാര്യക്ഷമമാക്കാനാണ്​ ആരോഗ്യ വകുപ്പ്​ ആവശ്യപ്പെടുന്നത്​. 15 വയസ്സിന് ​മുകളിലുള്ളവർക്ക്​ ജനുവരി മുതൽ വാക്സിനേഷൻ ആരംഭിച്ചിരുന്നു. മാർച്ച്​ മുതലാണ്​ 12 വയസ്സിന്​ മുകളിലുള്ളവർക്ക്​ വാക്സിനേഷൻ ആരംഭിച്ചത്​. ഏപ്രിൽ 23 വരെയുള്ള കണക്കു​പ്രകാരം 12-14 വയസ്സുള്ളവരിൽ 2827 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്​. 15-17 വയസ്സിനിടയിലുള്ള 1,58,904 പേരും വാക്​സിൻ സ്വീകരിച്ചിട്ടുണ്ട്​. എന്നാൽ, നിലവിൽ സർക്കാർ തലത്തിൽ വാക്സിനേഷൻ സൗകര്യങ്ങൾ കുറവാണ്​. ബൂസ്റ്റർ ഡോസുകൾ സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന്​ പൂർത്തിയാക്കാനാണ്​ ആവശ്യപ്പെടുന്നത്​. സർക്കാർ തലത്തിൽ ദിവസത്തിൽ ഒരിക്കൽ മാത്രമാണ്​ വാക്സിനേഷൻ നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booster doseCovid 19
News Summary - booster dose was taken by 14 lakh people in the state
Next Story