അതിർത്തി തുറക്കണമെന്നാവശ‍്യപ്പെട്ട് ഉപവാസവും സൈക്കിൾ യാത്രയും
text_fieldsനിലമ്പൂർ: നാടുകാണി ചുരം പാത തുറക്കണമെന്നാവശ‍്യപ്പെട്ട് യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ ഉപവാസസമരവും സൈക്കിൾ റാലിയും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് വഴിക്കടവ് യൂനിറ്റ് സംഘടിപ്പിച്ച ഉപവാസ സമരത്തിൽ ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, സാംസ്‌കാരിക സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് എന്നിവർ സംസാരിച്ചു. എം.എ. മുജീബ്, റിഫാൻ വഴിക്കടവ്, റാഫി നാരോക്കാവ്, അമൽദേവ് മരുത എന്നിവരാണ് ഉപവാസമിരുന്നത്.
ഇതേ ആവശ‍്യം ഉന്നയിച്ച് കലക്ടർക്ക് സങ്കട ഹരജി നൽകാൻ വഴിക്കടവിൽനിന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കലക്ടറേറ്റിലേക്ക് സൈക്കിൾ യാത്രയും നടത്തി.രാവിലെ ആറിന് ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് ഫ്ലാഗ് ഓഫ് ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ഷാജഹാൻ പായമ്പാടം, യൂസഫ് കാളിമഠത്തിൽ, നൗഫൽ മദാരി, ഇർഷാദ് പൊറ്റയിൽ എന്നിവരാണ് റാലി നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളി, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. നൗഫൽ ബാബു എന്നിവർ ചേർന്ന് മലപ്പുറത്ത് സ്വീകരിച്ചു. കലക്ടറേറ്റിലെത്തി എ.ഡി.എം മെഹർഅലിക്ക് നിവേദനം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.