വായ്പ എടുത്ത ആൾ തുക തിരിച്ചടച്ചില്ല; ജാമ്യം നിന്നയാൾ ആത്മഹത്യ ചെയ്തു
text_fieldsചൊക്ലി: വായ്പ എടുത്ത ആൾ തുക തിരിച്ചടക്കാത്തതിൽ മനംനൊന്ത് ജാമ്യം നിന്ന ആൾ ആത്മഹത്യ ചെയ്തു. മേലേ പൂക്കോം ലക്ഷ്മി നിവാസ് കനകദാസ് ആണ് (58) ആത്മഹത്യ ചെയ്തത്.
മേലെ പൂക്കോം വാടകക്ക് താമസിക്കുന്ന അസ്മാമൻസിൽ റഷീദിന് ലോൺ ലഭിക്കാൻ കനകദാസ് ജാമ്യം നിന്നിരുന്നു. റഷീദ് ബാങ്കിൽ തുക തിരിച്ചടക്കാത്തതിനാൽ കനകദാസിന് ഓട്ടോ വാങ്ങാൻ വായ്പ ലഭിച്ചില്ല. ഇതിൽ മനംനൊന്താണ് കനകദാസ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. കനകദാസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ബി.എം.എസ് ഓട്ടോ മസ്ദൂർ സംഘം കാട്ടി മുക്ക് യൂനിറ്റ് പ്രസിഡൻറ് ആണ്. മേലേ പൂക്കോം കാട്ടിമുക്ക് തെക്കേ കുണ്ടിലവീട്ടിൽ പരേതരായ കുഞ്ഞിക്കണ്ണെൻറയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഷൈജ. മക്കൾ: അഭിനവ്, ശ്രീലക്ഷ്മി (വിദ്യാർഥികൾ). സഹോദരങ്ങൾ: സുനിത, സജിത, ജയപ്രകാശ്, പരേതരായ സുശീല, മധു, ദാസൻ, റോജ, പ്രേമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.