കടമെടുപ്പ് പരിധി കേസ്: കപിൽ സിബലിന്റെ ഫീസ് 2.35 കോടി
text_fieldsകൊച്ചി: കടമെടുപ്പ് പരിധിയിലെ കേന്ദ്ര സർക്കാർ നിയന്ത്രണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ വാദിക്കാൻ ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഫീസായി ആവശ്യപ്പെട്ടത് 2.35 കോടി.
ഇതിൽ 75 ലക്ഷം രൂപ ഇതുവരെ നൽകിയിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ ഓഫിസിൽനിന്ന് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. മൂന്ന് തവണ കേസ് സുപ്രീംകോടതി പരിഗണിച്ചെങ്കിലും കേരളത്തിന് അനുകൂലമായ തീരുമാനമൊന്നും എടുത്തിട്ടില്ല.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ 2021 മേയ് മുതൽ നാളിതുവരെ 9.18 കോടി രൂപ പുറമെനിന്നുള്ള അഭിഭാഷകർക്ക് കേസ് നടത്താനും നിയമോപദേശത്തിനുമായി ചെലവായിട്ടുണ്ട്. 2021 മേയ് മുതൽ ഇതുവരെ നിയമോപദേശത്തിന് 93 ലക്ഷവും ഇതേ കാലയളവിൽ സുപ്രീംകോടതിയിൽ കേസ് നടത്താൻ അഭിഭാഷകർക്ക് 8.25 കോടിയുമാണ് ചെലവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.