ബോട്ടുദുരന്തം: വിദേശ കപ്പലിൽനിന്ന് േരഖകൾ പിടികൂടി
text_fieldsകൊച്ചി: ഞായറാഴ്ച പുറംകടലിൽ അപകടം ഉണ്ടാക്കിയ കപ്പലിൽ നടത്തിയ പരിശോധനയിൽ നിർണായക േരഖകൾ പിടികൂടി. മർക്കൈൻറൽ മറൈൻ വിഭാഗം, ഡയറക്ടർ ജനറൽ ഒാഫ് ഷിപ്പിങ് ഉേദ്യാഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ആംബർ എൽ എന്ന പനാമ കപ്പലിൽ പരിശോധന നടത്തിയത്. ലോഗ് ബുക്, വോയ്സ് ഡാറ്റ റെക്കോഡർ, ലോഗ് അബ്സ്ട്രാക്റ്റ്, നൈറ്റ് ഒാർഡർ, ബെൽ ബുക്, ജി.പി.എസ് േലാഗ്, നാവിഗേഷൻ ചാർട്ട് എന്നിവയാണ് പിടിച്ചെടുത്തത്.
കപ്പലിൽനിന്ന് പരിശോധന നടത്തി രേഖകൾ പിടിച്ചെടുക്കാൻ ഹൈകോടതി നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലായിരുന്നു നടപടി. ഹൈകോടതിയുടെ നിർദേശപ്രകാരം രേഖകൾ പരിശോധിക്കും.
ഇതിനുശേഷമേ അന്വേഷണം തുടങ്ങൂ. തുടർ നടപടി വേണമെന്ന് ജനറൽ ഷിപ്പിങ് ഡയറക്ടറുടെ നിർദേശത്തെ തുടർന്ന് അന്വേഷണ ഉേദ്യാഗസ്ഥർ സോളിസിറ്റർ ജനറലിെൻറ നിയമോപദേശം തേടിയിരിക്കുകയാണ്.
കപ്പലിൽ തിങ്കളാഴ്ച രാവിലെ 11ന് തുടങ്ങിയ പരിശോധന ചൊവ്വാഴ്ച പുലർച്ചയാണ് അവസാനിച്ചത്. തീരദേശ െപാലീസ്, കേന്ദ്ര തീരദേശസേന, കസ്റ്റംസ്, ഇമിഗ്രേഷൻ, കൊച്ചി പോർട്ട് ട്രസ്റ്റ് ഉേദ്യാഗസ്ഥർ പരിശോധനയിൽ പെങ്കടുത്തു. കപ്പൽ ഇൻഷുറൻസ് ഏജൻസിയായ പി ആൻഡ് െഎ ക്ലബ്, കപ്പൽ ഉടമകളുടെ അഭിഭാഷകൻ എന്നിവരും ഉണ്ടായിരുന്നു.
അതേസമയം, ചൊവ്വാഴ്ച രാവിലെ നാലിന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ അസം സ്വദേശി രാഹുല്‍ ദാസിെൻറ മൃതദേഹം ഏറ്റുവാങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് രാവിലെ 10ന് ബംഗളൂരു വഴി അസമിലേക്ക് പോയി. രാഹുലിെൻറ നാട്ടുകാരനും സുഹൃത്തുമായ ജിതേന്ദ്രദാസാണ് മൃതദേഹത്തെ അനുഗമിക്കുന്നത്. ഫിഷറീസ് ഉദ്യോഗസ്ഥർ, എൻഫോഴ്സ്മെൻറ്, മത്സ്യഫെഡ് വിഭാഗം ഉദ്യോഗസ്ഥരുമുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറുന്നതിനാവശ്യമായ എല്ലാ ചെലവുകളും ഫിഷറീസ് വകുപ്പ് വഹിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് അറിയിച്ചു. മരിച്ച രാഹുൽ ദാസിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. കാണാതായ തൊഴിലാളിക്കുവേണ്ടി ആഴക്കടലിൽ തിരച്ചിൽ തുടരുകയാണ്. നേവിയുടെ മുങ്ങൽ വിദഗ്ധരും പെങ്കടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.