ഇരുമുന്നണികളും തങ്ങളെ സമീപിച്ചു; സി.പി.എം-ബി.ജെ.പി 'ഡീൽ' രാജ്യത്തിന് അപകടം- എസ്.ഡി.പി.ഐ
text_fieldsകോഴിക്കോട്: മതനിരേപക്ഷതയും ഫാഷിസ്റ്റ് വിരുദ്ധതയും സദാസമയവും പ്രസംഗിക്കുന്ന സി.പി.എമ്മുകാർ ബി.ജെ.പിയുമായി നടത്തുന്ന 'ഡീൽ' രാജ്യത്തിന് അപകടമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ്.
തുടർഭരണം ഉറപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ബി.ജെ.പിക്ക് അടിയറവെക്കുകയാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിനു പിന്നാലെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ഒ.രാജഗോപൽ, കെ. രാമൻപിള്ള, രാഹുൽ ഈശ്വർ തുടങ്ങിയവരും സി.പി.എം- ബി.ജെ.പി അന്തർധാര വ്യക്തമാക്കിയിരിക്കുകയാണ്. ഈ വിഷയത്തിൽ സി.പി.ഐ ഉൾപ്പെടെയുള്ള കക്ഷികൾ നിലപാട് വ്യക്തമാക്കണം.
നിയമസഭ തെരഞ്ഞെടുപ്പിൽ പിന്തുണ തേടി എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും നേതാക്കൾ രഹസ്യമായി ബന്ധപ്പെട്ടതായി എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. ബി.ജെ.പി ജയിക്കാതിരിക്കാനുള്ള നീക്കങ്ങൾ എസ്.ഡി.പി.ഐ നടത്തും. 43 മണ്ഡലങ്ങളിൽ പാർട്ടി മത്സരിക്കുമെന്ന് പി. അബ്ദുൽ ഹമീദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.