അജണ്ട നിശ്ചയിച്ച് ഇരുമുന്നണികളും; പുറത്തായി ബി.ജെ.പി
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽെക്ക അജണ്ട നിശ്ചയിച്ച് എൽ.ഡി.എഫും യു.ഡി.എഫും. കേന്ദ്ര ഭരണത്തിെൻറ തണലുണ്ടായിട്ടും രാഷ്ട്രീയ അജണ്ടയിൽനിന്ന് പുറത്തായ ബി.ജെ.പിക്ക് വെല്ലുവിളി വലുതാണ്.
ഭരണത്തിെൻറ അനുകൂല ഘടകമാണ് എൽ.ഡി.എഫിെൻറ കൈമുതൽ. പക്ഷേ, വിവാദങ്ങൾ ഇതുവരെ ഭരണത്തെ വിട്ടകന്ന് പോയിട്ടില്ലെന്നതാണ് വെല്ലുവിളി. അത് മറികടന്ന് സർക്കാറിെൻറ വികസന നേട്ടങ്ങൾ തെരഞ്ഞെടുപ്പ് അജണ്ടയാക്കി പ്രചാരണത്തിലേക്ക് എൽ.ഡി.എഫ് കടന്നു. സി.പി.എം സംഘടിപ്പിച്ച വികസന വിളംബര സന്ദേശത്തിലൂടെ മുഖ്യമന്ത്രി തന്നെ പ്രചാരണ ചുക്കാൻ ഏറ്റെടുത്തു. വരും ദിവസങ്ങളിൽ വികസന നേട്ടം, സാമൂഹികസുരക്ഷാ പെൻഷൻ, ഭക്ഷ്യസുരക്ഷ, ലൈഫ് പദ്ധതി തുടങ്ങിയ അക്കമിട്ട് നിരത്തും. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിെൻറ കടന്നുവരവ്, എൽ.ജെ.ഡിയുടെ സാന്നിധ്യം എന്നിവ 2015 െനക്കാൾ ആത്മവിശ്വാസം പകരുന്ന ഘടകമാണ്.
ഒന്നിന് പിറകെ ഒന്നായി സർക്കാർ നേരിടുന്ന ആരോപണവും പുറത്ത് വരുന്ന ക്രമക്കേടുമാണ് യു.ഡി.എഫിന് പ്രതീക്ഷ. ചില ഘടകകക്ഷികളുടെ വിട്ടുപോക്കിനെ മറികടക്കുന്നതാണ് ഇവയും അത് നൽകുന്ന രാഷ്ട്രീയ മുൻതൂക്കവും. ഭരണത്തകർച്ച, ക്രമക്കേടുകൾ, കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിെൻറ വിവരം എന്നിവ യു.ഡി.എഫ് അജണ്ടയെ അരക്കിട്ടുറപ്പിക്കുന്നത് വോട്ടിൽ പ്രതിഫലിക്കുമെന്നാണ് കണക്കുകൂട്ടൽ. സാമുദായിക സംഘടനകളുടെയും ചെറിയ കക്ഷികളുടെയും അനുകൂല നിലപാട് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷവും തുടരുന്നതും രാഷ്ട്രീയ ബലമാണ്.
കേന്ദ്ര ഭരണവും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിെൻറ രാഷ്ട്രീയ അലയൊലിയും അനുകൂല ഘടകമാവുന്നില്ല എന്നതാണ് ബി.ജെ.പിക്ക് മുന്നിലെ വലിയ വെല്ലുവിളി. തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ അജണ്ട സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നത് നേതൃത്വത്തെ അലട്ടുന്നു. ഇന്ധന, ഗാർഹിക പാചകവാതക വില വർധന ഉൾപ്പെടെ ചൂണ്ടിക്കാട്ടി യു.ഡി.എഫും എൽ.ഡി.എഫും വീടുകളിലേക്ക് എത്തുേമ്പാൾ മറുപടിക്ക് വിയർക്കുകയാണ് ബി.ജെ.പി. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിെൻറ രാഷ്ട്രീയ നേട്ടവും യു.ഡി.എഫ് കൊണ്ടുപോവുമോയെന്നാണ് ഒരു ആശങ്ക. ബി.ഡി.ജെ.എസ് ബന്ധം ഗുണെത്തക്കാളേറെ ദോഷം ചെയ്യുമോയെന്നത് ഫലപ്രഖ്യാപനം വെളിപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.