സ്വർണത്തട്ടിപ്പ് കേസ് ഒതുക്കാൻ പണം വാങ്ങി; കെ.എസ്.യു ജില്ല പ്രസിഡൻറിനെതിരെ കേസ്
text_fieldsകൊല്ലം: സ്വർണത്തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ആറ് ലക്ഷം രൂപ കൈപ്പറ്റി കബളിപ്പിെച്ചന്ന യുവതിയുടെ പരാതിയിൽ കെ.എസ്.യു ജില്ല പ്രസിഡൻറിനെതിരെ പൊലീസ് കേസെടുത്തു.
കെ.എസ്.യു ജില്ലപ്രസിഡൻറും കോൺഗ്രസ് നേതാക്കളുമായി അടുത്തബന്ധവുമുള്ള വിഷ്ണു വിജയനെതിരെയാണ് കേസെടുത്തത്. പ്രമുഖ ജ്വല്ലറിയുടെ മാനേജർ ഉൾപ്പെട്ട സ്വർണത്തട്ടിപ്പുകേസിലെ രണ്ടാംപ്രതിയായ യുവതിയിൽനിന്ന് തെൻറ രാഷ്്ട്രീയ ബന്ധം ഉപയോഗിച്ച് കേസ് ഒതുക്കാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് ഒരുലക്ഷം രൂപയും മൊബൈൽഫോണും കൈപ്പറ്റിയതായാണ് പരാതി.
നിജസ്ഥിതി മനസ്സിലാക്കി പണം തിരികെ ചോദിച്ചപ്പോൾ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
യുവതിയുമായി മുൻപരിചയമുള്ള വിഷ്ണു ആ ബന്ധം മുതലെടുത്താണ് കേസ് ഒത്തുതീർപ്പാക്കാമെന്നേറ്റ് പണവും പിന്നീട് മൊബൈൽ ഫോണും കൈപ്പറ്റിയത്. ഈ പണം ഉപയോഗിച്ച് ഇയാൾ കാർ വാങ്ങിയതെന്നും വ്യാജ എൽഎൽ.ബി ബിരുദം കരസ്ഥമാക്കിയതെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ 17നാണ് യുവതി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
കൊല്ലം ഇൗസ്റ്റ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.