യാത്രക്കാരനോട് രണ്ടുരൂപ അധികം വാങ്ങി; ബസിന് 250 രൂപ പിഴ
text_fieldsകോഴിക്കോട്: ടിക്കറ്റ് നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന് 250 രൂപ പിഴയിട്ടു. കോഴിക്കോട് -വടകര റൂട്ടിൽ സർവിസ് നടത്തുന്ന കെ.എൽ -10 എ.ആർ -9620 നമ്പർ ബസിനാണ് റിജനൽ ട്രാൻസ്പോർട്ട് ഒാഫിസർ പിഴയിട്ടത്.
അഴിമതി വിരുദ്ധ ജനകീയ കേന്ദ്രം പ്രസിഡൻറും എരഞ്ഞിക്കൽ സ്വദേശിയുമായ ബി. കിരൺ ബാബു നൽകിയ പരാതിയിലാണ് നടപടി.
ജൂലൈ ആറിന് ഇദ്ദേഹം എരഞ്ഞിക്കലിൽനിന്ന് പൂക്കാടേക്ക് യാത്രചെയ്യവെ 15 രൂപയുടെ ടിക്കറ്റിനൊപ്പമാണ് ബസിലെ കണ്ടക്ടർ രണ്ടു രൂപ കൂട്ടി വാങ്ങിയത്. അധികതുക സംബന്ധിച്ച് ചോദിച്ചപ്പോൾ ബസുകാരെല്ലാം സ്വമേധയാ ചാർജ് കൂട്ടിയെന്നായിരുന്നു മറുപടി.
മാത്രമല്ല ടിക്കറ്റിൽ രേഖപ്പെടുത്തിയ വിവരങ്ങളിലും കൃത്രിമങ്ങളുണ്ടായിരുന്നു. തുടർന്നാണ് ടിക്കറ്റ് സഹിതം ആർ.ടി.ഒക്ക് പരാതി നൽകിയത്.
സെപ്റ്റംബർ 14ന് ബസ് ഉടമയെയും കണ്ടക്ടറയെും നേരിട്ടു വിളിപ്പിച്ച് വിശദീകരണം തേടിയശേഷമാണ് മോേട്ടാർ വെഹിക്കിൾ ആക്ട് സെക്ഷൻ -177 പ്രകാരം 250 രൂപ പിഴയീടാക്കി പരാതി തീർപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.