11കാരന് ക്രൂരമർദനം; അമ്മക്കും സുഹൃത്തായ ഡോക്ടർക്കുമെതിരെ കേസ്
text_fieldsകാക്കനാട്: അമ്മയുടെയും സുഹൃത്തായ ഡോക്ടറുടെയും ക്രൂരമർദനം സഹിക്കാനാവാതെ 11കാരൻ രാത്രി അയൽവീട്ടിൽ അഭയം തേടി. മാസങ്ങളായി പീഡനം അനുഭവിക്കുന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. തനിക്കും കാമുകനുമെതിരെ പരാതി നൽകിയ മകനെ സ്വീകരിക്കാൻ മാതാവ് വിസമ്മതിച്ചതോടെ കുട്ടിയുടെ സംരക്ഷണം പൊലീസ് ചൈൽഡ് ലൈനിനെ ഏൽപിച്ചു.
എറണാകുളം കാക്കനാട് പാലച്ചുവടിന് സമീപമാണ് സംഭവം. അമ്മയുടെയും കാമുകെൻറയും പീഡനം സഹിക്കാനാവാതെ ഞായറാഴ്ച രാത്രി ഒമ്പതരയോടെ കുട്ടി വീട്ടിൽനിന്ന് ഇറങ്ങിയോടി അയൽവീട്ടിൽ അഭയം തേടുകയായിരുന്നു. കുട്ടി ഇൗ വീട്ടുകാരോട് പറഞ്ഞപ്പോഴാണ് മാസങ്ങളായി തുടരുന്ന ക്രൂരപീഡനത്തിെൻറ കഥ പുറത്തായത്. അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസിന് വിവരം കൈമാറിയത്. കുട്ടിയുടെ മൊഴിയെടുത്ത തൃക്കാക്കര പൊലീസ്, മാതാവിനും എറണാകുളം ജനറല്‍ ആശുപത്രിയിലെ കാഷ്വൽറ്റി മെഡിക്കല്‍ ഓഫിസര്‍ കാക്കനാട് പടമുകള്‍ കുണ്ടന്നൂര്‍ സൂര്യനഗര്‍ ശ്രീദര്‍ശനം വീട്ടില്‍ ഡോ. ആദർശിനുമെതിരെ പോക്സോ, ജുവനൈൽ ആക്ട് എന്നിവ പ്രകാരം കേസെടുത്തു.
അഞ്ചാം ക്ലാസുകാരനായ കുട്ടി നാലിൽ പഠിക്കുേമ്പാഴാണ് ഡോക്ടർ അമ്മക്കൊപ്പം താമസമാക്കിയത്. നിസ്സാര കാര്യങ്ങളുടെ പേരിൽ ഇരുവരും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. മർദനം സഹിക്കാനാവാതെ ഉച്ചത്തിൽ നിലവിളിക്കുേമ്പാഴെല്ലാം വായിൽ തുണി തിരുകുമായിരുന്നു. വായ്ക്കുള്ളിൽ ഇതിെൻറ മുറിവുണ്ട്. കവിളിലും ശരീരഭാഗങ്ങളിലും മര്ദിച്ചതിെൻറയും ചട്ടുകം പഴുപ്പിച്ച് വെച്ചതിെൻറയും പാടുണ്ട്.
ഐ.എം.എയുടെ നീന്തല്‍ കുളത്തില്‍ വെച്ച് കുട്ടിയുടെ മൂത്രനാളിയിൽ മുറിവേല്‍പ്പിക്കുകയും ചെയ്തു. ചട്ടുകം പഴുപ്പിച്ച് തുടയിൽ വെച്ചായിരുന്നു അമ്മയുടെ പീഡനം. ഞായറാഴ്ച രാത്രി കുട്ടിയെ കാണാതായിട്ടും ഇരുവരും അന്വേഷിച്ചില്ല. മുമ്പ് രണ്ടു തവണ വിവാഹിതയായ യുവതി രണ്ടാമത്തെ വിവാഹ മോചനക്കേസ് നടക്കുന്നതിനിടെ കുട്ടിയുടെ ചികിത്സക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടറുമായി അടുത്തത്. ആദ്യ ഭാര്യയുമായി പിരിഞ്ഞുകഴിയുകയായിരുന്നു ഡോക്ടർ. കുട്ടിക്ക് പെരുമാറ്റ വൈകല്യമുണ്ടെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.