കുളിക്കുന്നതിനിടെ ചാലിയാറിൽ രണ്ടാം ക്ലാസുകാരൻ മുങ്ങിമരിച്ചു
text_fieldsനിലമ്പൂർ: കൂട്ടുകാരനൊപ്പം കുളിക്കുന്നതിനിടെ ചാലിയാറിൽ രണ്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. മമ്പാട് കറുകമണ്ണ മുണ്ടോണ്ടിൽ ഷിജോയുടെ മകൻ ജോഷ്യാ ഷിജോയാണ് (എട്ട്) മരിച്ചത്. തുവ്വൂർ അക്കരപ്പുറം എൽ.പി സ്കൂൾ വിദ്യാർഥിയാണ്.
തൂവ്വൂരിലെ അമ്മയുടെ വീട്ടിൽനിന്ന് കറുകമണ്ണയിലെ അച്ഛന്റെ വീട്ടിലെത്തിയതാണ്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. നാട്ടുകാരും എടവണ്ണയിലെ ഇ.ആർ.എഫും ചേർന്ന് മുങ്ങിയെടുത്ത് നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: സുചിത്ര. സഹോദരങ്ങൾ: ജോസ്ലി, ജോയൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.