Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുത്തിവെപ്പിൽ ശരീരം...

കുത്തിവെപ്പിൽ ശരീരം തളർന്നതായി പരാതി: ബാലാവകാശ കമീഷൻ ഇന്ന്​ മൊഴിയെടുക്കും

text_fields
bookmark_border
boy paralyzed after taking rabies vaccine; investigation
cancel

ചേ​ർ​ത്ത​ല: പൂ​ച്ച ക​ടി​ച്ച​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ൽ പ​തി​നാ​ലു​കാ​ര​ന്‍റെ ശ​രീ​രം ത​ള​ർ​ന്നു​വെ​ന്ന പ​രാ​തി​യി​ൽ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ തി​ങ്ക​ളാ​ഴ്ച മൊ​ഴി​യെ​ടു​ക്കും. കു​ട്ടി​യു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ അ​ട​ക്കം മൊ​ഴി​യാ​ണ്​ എ​ടു​ക്കു​ക. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളോ​ട് രാ​വി​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്താ​നാ​ണ്​ ക​മീ​ഷ​ൻ നി​ർ​ദേ​ശം.

ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​യും ചി​കി​ത്സ​രേ​ഖ​ക​ൾ അ​ട​ക്കം പ​രി​ശോ​ധി​ക്കും. പ​രാ​തി​യെ തു​ട​ർ​ന്ന് ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗം ജ​ല​ജ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ നി​ല​വി​ൽ ചി​കി​ത്സി​ക്കു​ന്ന കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്താ​ൻ നി​ർ​ദേ​ശി​ച്ച​ത്.

ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ഇ​രു​പ​താം വാ​ർ​ഡി​ൽ കോ​ര്യം​പ്പ​ള്ളി നി​ക​ർ​ത്ത​ൽ പ്ര​ദീ​പ്കു​മാ​ർ -അ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കാ​ർ​ത്തി​ക്കാ​ണ്​ (14) വാ​ക്സി​ൻ എ​ടു​ത്ത​തി​നെ തു​ട​ർ​ന്ന്​ എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലും ആ​വാ​തെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. മ​ന്ത്രി പി. ​പ്ര​സാ​ദ് കാ​ർ​ത്തി​ക്കി​ന്‍റെ വീ​ട്ടി​ലെ​ത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child rights Commissioninvestigation
News Summary - boy paralyzed after taking rabies vaccine; investigation
Next Story